പ്രശസ്ത നാടക സംവിധായകന്‍ പ്രശാന്ത് നാരായണന്‍ അന്തരിച്ചു

തിരുവനന്തപുരം:നാടക സംവിധായകനും നടനുമായ പ്രശാന്ത് നാരായണന്‍ അന്തരിച്ചു.51 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം.നാടക രചയിതാവ്,കോളമിസ്റ്റ്, അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, നടന്‍, സംവിധായകന്‍, ആട്ടക്കഥാകൃത്ത എന്നീ നിലകളില്‍ പ്രശസ്തനാണ്.30 വര്‍ഷക്കാലമായി ഇന്ത്യന്‍ തിയറ്റര്‍ രംഗത്തെ ശക്തമായ സാന്നിധ്യമാണ്.

തിരുവനന്തപുരം ജില്ലയില്‍ വെള്ളായണിയില്‍ 1972 ജൂലൈ 16 നാണ് ജനനം.അച്ഛന്‍ കഥകളി സാഹിത്യകാരന്‍ വെള്ളായണി നാരായണന്‍ നായര്‍. അമ്മ കെ.ശാന്തകുമാരി അമ്മ.പതിനേഴാം വയസ്സില്‍ ഭാരതാന്തം ആട്ടക്കഥയെഴുതി ചിട്ടപ്പെടുത്തി.മോഹന്‍ലാലും മുകേഷും അഭിനയിച്ച ‘ഛായാമുഖി’യുടെ സംവിധായകനാണ്.തൊപ്പിക്കാരന്‍,അരചചരിതം, ബലൂണുകള്‍, ജനാലയ്ക്കപ്പുറം,തുടങ്ങി 30-ഓളം നാടകങ്ങള്‍ എഴുതിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *