നാർകോട്ടിക് ജിഹാദിൽ മാനസാന്തരമോ?

    കുറവിലങ്ങാട് പള്ളിയിൽ എട്ടുനോമ്പ് തിരുന്നാളിന് മാത്രമല്ല കൊടിയിറങ്ങിയത്. ഒരു വർഷം മുമ്പ് ഇതേ ദിവ്യ മുഹൂർത്തത്തിൽ കേരളത്തിൻ്റെ മനസിനേറ്റ മുറിവിൻ്റെ നീറ്റലിനു കൂടിയാണ്

കേരളത്തിൽ ലൗവ്‌ ജിഹാദിനൊപ്പം നാർകോട്ടിക് ജിഹാദും ഉണ്ടെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട് പറഞ്ഞത്, ഒരു വർഷം മുമ്പ് കുറവിലങ്ങാട് പള്ളിയിലെ എട്ടു നോമ്പ് പെരുന്നാളിനായിരുന്നു. നാർകോട്ടിക് ജിഹാദിന് കത്തോലിക്ക പെൺകുട്ടികളെ ഇരയാക്കുന്നു. ഇളം പ്രായത്തിൽ തന്നെ പെൺകുട്ടികളെ വശത്താക്കാൻ ജിഹാദികൾ വലവിരിച്ചു കാത്തിരിക്കുന്നു. അമുസ്ലീങ്ങളായ യുവാക്കളുടെ ജീവിതം നശിപ്പിക്കാൻ ഡ്രഗ് ജിഹാദ്. കരുതിയിരിക്കണം കാത്തോലിക്ക കുടുംബങ്ങൾ.

ബിഷപ്പിന്റെ ആരോപണങ്ങൾ രണ്ടു മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ തക്ക വിഷമുള്ളതായിരുന്നു. ബിഷപ്പിന്റെ ആരോപണങ്ങൾക്കെതിരെ കേരളം ശക്തമായി പ്രതികരിച്ചു. എന്നാൽ ബിഷപ്പ് കല്ലറങ്ങാടിനെ പിന്തുണച്ച് ബിജെപിയും സംഘപരിവാറും രംഗത്തിറങ്ങി. അവർ ആ അവസരം മുതലെടുക്കാൻ ആഗ്രഹിച്ചു. ബിജെപിയുടെ രാജ്യസഭ എംപിയായിരുന്ന സുരേഷ് ഗോപി പാലാ അരമനയിൽ നേരിട്ടെത്തിയതും ആ മുതലെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടായിരുന്നു.

ഒരു വർഷത്തിനിപ്പുറം വീണ്ടും കുറവിലങ്ങാട് പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ വന്നു. സമൂഹത്തിൽ ലഹരി ഉപയോഗം കൂടുന്നതിനെക്കുറിച്ച് വേവലാതി പൂണ്ടെങ്കിലും  വർഗീയ രാഷ്ട്രീയം ആവർത്തിക്കാൻ മാർ ജോസഫ് കല്ലറങ്ങാട് തയ്യാറായില്ല.

 

Leave a Reply

Your email address will not be published. Required fields are marked *