Banner Ads
short video thumbnail
24 minutes ago

കോഴിക്കോട്: താമരശ്ശേരി അടിവാരം ചിപ്പിലിത്തോട് പുലിക്കല്‍ പാലത്തിന് സമീപം കാര്‍ ആഴത്തിലേക്ക് മറിഞ്ഞു. യാത്രക്കാരിക്ക് സാരമായി പരിക്കുണ്ട. ഇന്ന് രാവിലെ 10.30ഓടെയാണ് അപകടമുണ്ടായത്.തുഷാരഗിരി ചിപ്പിലിത്തോട് പുഴയിലേക്കാണ് കാര്‍ പതിച്ചത്. നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് റോഡില്‍ നിന്ന് തെന്നി മാറിയ വാഹനം പുഴയിലേക്ക് പതിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ബാബുവും സോഫിയയും ഇവരുടെ പേരക്കുട്ടി അഞ്ചുവയസ്സുകാരിയായ ഇസ്‌ബെലുമാണ് കാറിലുണ്ടായിരുന്നത്. വയനാട് മാനന്തവാടി പള്ളിക്കുന്നില്‍ പള്ളിപെരുന്നാള്‍ കണ്ട് മടങ്ങി വരികയായിരുന്നു മൂവരും. ഇവരെ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ […]

News thumbnail
1 hour ago

കോട്ടയം: പാലായിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്‌ബതാം ക്ലാസ് വിദ്യാർഥിമരിച്ചു. പാലാ ചക്കാംപുഴ സ്വദേശി ടോമിയുടെ മകൻ സെബിൻ ടോമിയാണ് മരിച്ചത്.ഒരാഴ്ചയിലേറെയായി മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു ഈ കുട്ടി. നില വഷളായതിനെ തുടർന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ടുദിവസമായി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നു. ഡയാലിസിസ് അടക്കം ചെയ്യുവരികയായിരുന്നു. അതിനിടയിലാണ് 14 വയസുകാരന്റെ അന്ത്യം.കുറച്ചുദിവസങ്ങളായി കോട്ടയം ജില്ലയിൽ മഞ്ഞപ്പിത്ത പ്രതിരോധ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിരുന്നു. ഈ വർഷം ജനുവരി മുതൽ ഇതുവരെ ജില്ലയിൽ […]

Short video
News in brief
brief news thumbnail
1 hour ago

പാറശ്ശാല:മദ്യം തേടി തമിഴ്നാട്ടുകാർ കേരളത്തിൽ എത്തുന്നു, തമിഴ്‌നാട്ടിൽ മദ്യം കിട്ടാൻ ഉച്ചയ്ക്ക് 12 മണിവരെ കാക്കണം.കേരളത്തിൽ 10 മണിമുതൽ മദ്യം ലഭിക്കും പാറശ്ശാലയിലെ ബിവറേജസ് കോർപ്പറേഷന്റെ മദ്യക്കടയിലേക്ക് അതിർത്തി കടന്നെത്തിയ തമിഴ്നാട്ടുകാർ അവിടത്തെ എക്സൈസ് ഉദ്യോഗസ്ഥരോടു പറഞ്ഞതാണിത്.തമിഴ്‌നാട്ടിൽ മദ്യവിൽപ്പന കുത്തനെ ഇടിഞ്ഞതിന്റെ കാരണം തേടിയാണ് ശനിയാഴ്ച രാവിലെ തമിഴ്‌നാട് എക്സൈസ് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘം പാറശ്ശാലയിലെ മദ്യക്കടയിലെത്തിയത്. കൂടുതൽ വിറ്റുപോകുന്ന മദ്യത്തിന്റെ ബ്രാൻഡും വിലയും മറ്റു വിവരങ്ങളും തമിഴ്നാട് എക്സൈസ് സംഘം ബെവ്കോ ജീവനക്കാരോടു ചോദിച്ചു. എന്നാൽ, […]

brief news thumbnail
22 hours ago

കോട്ടയം : സര്‍ക്കാര്‍ നഴ്സിംഗ് കോളേജ് ഹോസ്റ്റലില്‍ നടന്ന റാഗിങ്ങില്‍ പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളുടെ പഠനം വിലക്കും. കോട്ടയം വാളകം സ്വദേശി സാമുവല്‍ ജോണ്‍സണ്‍(20), മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്(22), വയനാട് നടവയല്‍ സ്വദേശി ജീവ(18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജില്‍ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരുടെ പഠനത്തിനാണ് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.നഴ്‌സിങ് കൗണ്‍സിലിന്റെ തീരുമാനം കോളജിനെ അറിയിക്കും. പ്രതികളായവരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷനില്‍ ഒതുങ്ങില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് കഴിഞ്ഞദിവസം […]

Banner Ad
Debate
Videos
Entertainment
Crime
podcast
Political satire
Investigation
Reels