കാനത്തിന്റെ സ്ഥാനം മോഹിച്ച പ്രകാശ് ബാബുവിന്റെ കസേര കളി

    മൂന്നാംവട്ടവും സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം വരുന്നത് അടവുകൾ പതിനെട്ടും പയറ്റി. കാനത്തെ വെട്ടാൻ ഇസ്മയിൽ പക്ഷത്തിനു കിട്ടിയ വാൾത്തലയായിരുന്നു പ്രകാശ് ബാബു. ആ വാൾ ഇപ്പോൾ കാനത്തിൻ്റെ ഉറയിൽ അനുസരണയോടെ കിടക്കുന്നു. സിപിഐക്കുള്ളിൽ നടക്കുന്നത് എന്തൊക്കെ?

വെട്ടിനിരത്തലില്ല,അടിച്ചമര്‍ത്തലും. സമവായം, അതാണ് സിപിഐയിലെ ഔദ്യോഗിക തന്ത്രം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പാര്‍ട്ടിക്കുള്ളില്‍ നടത്തുന്ന ഡീലിംഗ്സ്. അടുത്തമാസം സംസ്ഥാന സമ്മേളനമാണ്. കാനം മൂന്നാം ടേം ആഗ്രഹിക്കുന്നുണ്ട്. പാര്‍ട്ടി ഭരണഘടന പ്രകാരം സെക്രട്ടറി സ്ഥാനത്ത് മൂന്നു ടേം അനുവദനീയം. പക്ഷേ കാനത്തിനൊരു നിര്‍ബന്ധമുണ്ട്. ഒരു തെരഞ്ഞെടുപ്പ് നേരിടേണ്ടി വരരുത്. എല്ലാവരുടെയും പിന്തുണയോടെയാകണം മൂന്നാവട്ടവും സെക്രട്ടറി കസേരയില്‍ ഇരിക്കാന്‍. ആ ആഗ്രഹത്തിന് എതിര് നില്‍ക്കുന്നവരെയെല്ലാം ഡീല്‍ ചെയ്യുകയാണ്. ഏറ്റവുമൊടുവിലായി അസി.സെക്രട്ടറി കെ പ്രകാശ് ബാബുവിനെയും ഡീൽ ചെയ്തു.

കാനത്തിന് ചില കണക്കൂട്ടലുകളുണ്ടായിരുന്നു. ഇനിയും സെക്രട്ടറിയാകുമോ എന്ന ചോദ്യം വന്നപ്പോള്‍ ആകാന്‍ എനിക്കു മടിയില്ലെന്നും ആക്കുമെങ്കില്‍ ആകും എന്നുമാണ് കാനം പറഞ്ഞത്. അതായത് ഒരിക്കല്‍ കൂടി സെക്രട്ടറി കസേരയില്‍ ഇരിക്കാന്‍ കാനം തയ്യാറെടുത്തിരിക്കുന്നു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *