റഷ്യയുടെ അധിനിവേശത്തെ തുടര്‍ന്ന് കലുഷിതമായ യുദ്ധഭൂമിയില്‍ നിന്ന് ഓരോ ദിവസവും കരളലിയിപ്പിക്കുന്നതും പ്രതീക്ഷ നല്‍കുന്നതും പ്രചോദനമാകുന്നതുമായ നിരവധി വാര്‍ത്തകളാണ് പുറത്ത് വരുന്നത്. അത്തരത്തില്‍ ഹൃദയം സ്പര്‍ശിയായ നിമിഷങ്ങള്‍ നിറഞ്ഞ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്
യുദ്ധഭൂമിയില്‍ കീഴടങ്ങിയ റഷ്യന്‍ സൈനികന് ഭക്ഷണവും ചായയും നല്കുന്ന ഒരു ഉക്രൈനിയന്‍ വനിതയെയാണ് വീഡിയോയില്‍ കാണാന്‍കഴിയുന്നത്. സൈനികന് അവരുടെ കയ്യില്‍ നിന്ന് അത് വാങ്ങി കഴിക്കുകയും ചെയ്യുന്നുണ്ട്. അയാളുടെ അടുത്ത് നില്ക്കുന്ന സ്ത്രീ അവരുടെ മൊബൈല്‍ ഫോണ്‍ സൈനികന് വീഡിയോകോള്‍ ചെയ്യാന്‍ നല്‍കുന്നതും കാണാന്‍ കഴിയും.
വീഡിയോ കോളില്‍ അമ്മയെ കാണുമ്പോള്‍ സംസാരിക്കാനാകാതെ സൈനികന് വിതുമ്പുകടയും ഫോണ്‍ സ്ക്രീനില്‍ ചുംബിക്കുകയുമാണ്. ഇത് കണ്ടുകൊണ്ട് ചുറ്റും നില്ക്കുന്നവര് അയാളെ തോളില്‍ തട്ടി സമാധാനിപ്പിക്കുകയും ചെയ്യുന്നുണ്ട്. എല്ലാം ശരിയാകുമെന്ന് സൈനികന്റെ അമ്മയും അദ്ദേഹത്തോട് പറയു്ന്നുണ്ട്
ഒരു മിനിറ്റ് 42 സെക്കന്റാണ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. യുദ്ധത്തിന്റെ ഭീകരതയെ കുറിച്ചും ഉക്രൈനിയന്‍ വനിതയെ പ്രശംസിച്ചും ഉക്രൈനിയക്കാരുടെ കാരുണ്യത്തെ പ്രകീര്ത്തിച്ചുമെല്ലാം കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിട്ടുള്ളത്