Banner Ads
short video thumbnail
12 minutes ago

തിരുവനന്തപുരം: ഭീഷണിപ്പെടുത്തി എബിവിപി പരിപാടിയിൽ പങ്കെടുപ്പിക്കാൻ ശ്രമം വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ വധശ്രമത്തിന് കേസ്.തിരുവനന്തപുരം ധനുവച്ചപുരം കോളജിലെ ഡിഗ്രി വിദ്യാർഥി ദേവചിത്തിന് മർദനമേറ്റ സംഭവത്തിൽ ആറു പേർക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. മർദനമേറ്റ വിദ്യാർഥി നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.15 വിദ്യാർഥികൾ ചേർന്ന് തന്നെ മർദിക്കുകയായിരുന്നുവെന്ന് ദേവചിത്ത് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Short video
News in brief
brief news thumbnail
19 minutes ago

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ട്. എന്നാൽ, നിലവിൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക മുന്നറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കർണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. അതേസമയം, കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

brief news thumbnail
23 hours ago

കോട്ടയം :ആനപ്രേമികളുടെ ഇഷ്ടതാരമായിരുന്ന കൊമ്പൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. നടയ്ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്നു അയ്യപ്പൻ. ഗുരുതരമായി ആരോഗ്യ പ്രശ്‌നമുണ്ടായതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് ആന ചരിഞ്ഞത്.കൊല്ലം ചടയമംഗലത്ത് ഉത്സവത്തിനിടെ കുഴഞ്ഞു വീണിരുന്നു.കേരളത്തിലെ പ്രമുഖ ആനകളിൽ ഒന്നാണ് ഈരാറ്റുപേട്ട അയ്യപ്പൻ. നിരവധി ആരാധകരുള്ള ആനയുമായിരുന്നു.കൊല്ലം ചടയമംഗലത്ത് ഒരു ഉത്സവത്തിനിടെ കുഴഞ്ഞുവീണതിനെ തുടർന്നാണ് ആനയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. കേരളത്തിലെ പ്രമുഖ ആനകളിൽ ഒരാളായിരുന്ന ഈരാറ്റുപേട്ട അയ്യപ്പന് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്.

Banner Ad
Debate
Videos
Entertainment
Crime
podcast
Political satire
Investigation
Reels