കുട്ടിയെ തട്ടിയെടുത്ത കേസ്: അറസ്റ്റിലായ അനുപമ യൂട്യൂബ് താരം

കൊല്ലം:ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസില്‍ പിടിയിലായ പത്മകുമാറിന്റെ മകള്‍ അനുപമ യൂട്യൂബില്‍ താരം. 5 ലക്ഷത്തോളം ഫോളേവെഴ്‌സുള്ള യൂ ട്യൂബ് ചാനലാണ് മകള്‍ അനുപമയ്ക്കുള്ളത്. അനുപമ പത്മന്‍ എന്ന പേരിലുള്ള യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത വീഡിയോയിക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരുമുണ്ട്. എതാണ്ട് 381 വീഡിയോകളാണ് ചാനലില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇംഗ്ലീഷിലുള്ള വീഡിയോയിക്ക് വലിയ പിന്തുണയും കാഴ്ച കാരില്‍ നിന്നും ലഭിക്കുന്നുണ്ട്.

ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളെയും കുറിച്ചാണ് വീഡിയോകള്‍ ഏറെയും. ഇവരുടെ വൈറല്‍ വീഡിയോകളുടെ റിയാക്ഷന്‍ വീഡിയോയും ഷോര്‍ട്‌സുമാണ് അനുപമ പത്മന്‍’ എന്ന യൂട്യൂബ് ചാനലില്‍ കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ചാനലില്‍ അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരു മാസം മുമ്പാണ്. അമേരിക്കന്‍ സെലിബ്രിറ്റി കിം കര്‍ദാഷ്യനെക്കുറിച്ചാണ് വീഡിയോ. കിം കര്‍ദാഷ്യനെ കുറിച്ചുള്ളവയാണ് വീഡിയോകളില്‍ ഏറെയും. നായകളെ ഇഷ്ടപ്പെടുന്ന അനുപമ തന്റെ വളര്‍ത്തുനായകള്‍ക്ക് ഒപ്പമുള്ള വീഡിയോളും യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

ഓയൂരില്‍ നിന്നും തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയെ പാര്‍പ്പിച്ചെന്ന് കരുതുന്ന ഫാം ഹൗസിലെ റംബൂട്ടാന്‍ വിളവെടുപ്പ് വീഡിയോയും യൂട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലും അനുപമയ്ക്ക് ഫോളോവേഴ്‌സുണ്ട്. 14,000 പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത്. വളര്‍ത്തുനായകളെക്കുറിച്ചുള്ള അപ്‌ഡേറ്റുകളും അനുപമയുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളിലുണ്ട്. അനുപമ പരിചരിക്കുന്ന നായകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം തുടങ്ങാനും ആഗ്രഹിച്ചിരുന്നു. ഇതിനായി സമൂഹ മാധ്യമങ്ങളിലൂടെ സഹായം അഭ്യര്‍ത്ഥിച്ച് അനുപമ പോസ്റ്റിട്ടിരുന്നു.

അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളായ പത്മകുമാര്‍, ഭാര്യ എംആര്‍ അനിതകുമാരി(45)., മകള്‍ പി അനുപമ(20) എന്നിവരുടെ അറസ്റ്റ് പൂയപ്പള്ളി പൊലീസ് രേഖപ്പെടുത്തി. ഇവര്‍ മൂന്ന് പേരെയും തെങ്കാശിയില്‍ വെച്ചാണ് ഇന്നലെ പൊലീസ് പിടികൂടിയത്. പ്രതികളെ എ ആര്‍ ക്യാമ്പില്‍ നിന്നും പൂയപ്പള്ളി സ്റ്റേഷനിലേക്ക് മാറ്റും. വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന പത്മകുമാര്‍ കുടുംബത്തിനൊപ്പം ചേര്‍ന്ന് നടത്തിയ പ്ലാന്‍ ആയിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോകലെന്നാണ് വിവരം.

വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന പത്മകുമാര്‍ കുടുംബത്തിനൊപ്പം ചേര്‍ന്ന് നടത്തിയ പ്ലാന്‍ ആയിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോകലെന്നാണ് വിവരം. പദ്മകുമാര്‍ ലോണ്‍ ആപ്പില്‍ നിന്നും വായ്പയെടുത്തിരുന്നു. ക്രഡിറ്റ് കാര്‍ഡ് വഴിയും പണമിടപാട് നടത്തി. ഈ വായ്പകളെല്ലാം തീര്‍ക്കാന്‍ പണം കിട്ടാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം.

ആറു വയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് ഒപ്പമുണ്ടായിരുന്നു സഹോദരന്റെ കൈയില്‍ പദ്മകുമാറും സംഘവും ഭീഷണി കത്ത് നല്‍കിയിരുന്നു. പണം നല്‍കിയാല്‍ കുട്ടിയെ വിട്ടുനല്‍കുമെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. എന്നാല്‍ സഹോദരന്‍ കുറിപ്പ് വാങ്ങിയില്ല. കുറിപ്പ് കാറിനുള്ളില്‍ തന്നെ വീണു. ഇവിടെ മുതലാണ് പദ്മകുമാറിന്റെ പ്ലാനുകള്‍ പാളിത്തുടങ്ങിയത്. കുട്ടിയെ താമസിപ്പിക്കുന്ന ഇടത്തിലെത്തി ടിവി വെച്ചപ്പോഴേക്കും നാട് മുഴുവന്‍ സംഭവമുറിഞ്ഞെന്നും ഇനി രക്ഷയില്ലെന്നും വ്യക്തമായി. ഇതോടെയാണ് കുട്ടിയെ ഉപേക്ഷിച്ച് കടന്നത്.

Leave a Reply

Your email address will not be published. Required fields are marked *