നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പന്തളം: നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ (38) മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെ കാണാനില്ലെന്നറിയിച്ച് ഉല്ലാസ് പന്തളം പോലീസിനെ വിളിച്ചിരുന്നു. തുടർന്ന് പോലീസ് സംഘം വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മുകളിലത്തെ നിലയിൽ ആശയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഉല്ലാസ് വീട്ടിലുണ്ടായിരുന്നപ്പോൾ തന്നെയാണ് മരണം നടന്നത് എന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം ഭാര്യയും മക്കളും വീടിന്റെ മുകളിലത്തെ നിലയിലാണ് ഉറങ്ങിയതെന്നും പോലീസ് പറയുന്നു. അടുത്ത കാലത്താണ് പുതിയ വീടുവെച്ച് ഉല്ലാസും കുടുംബവും താമസം മാറിയത്.

സംഭവത്തെ കുറിച്ച് പ്രാഥമികമായ വിവരങ്ങളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. പോലീസ് കൂടുതൽ അന്വേഷണത്തിനൊരുങ്ങുകയാണ്. വിവിധ ചാനലുകളിലെ കോമഡി പരിപാടികളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് സുപരിചിതനാണ് ഉല്ലാസ് പന്തളം.

Leave a Reply

Your email address will not be published. Required fields are marked *