നടന്‍ വിജയകുമാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന കുറിപ്പുമായി മകള്‍

നടന്‍ വിജയകുമാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന കുറിപ്പുമായി മകള്‍
അര്‍ഥന ബിനു. വിജയകുമാര്‍ ജനല്‍ വഴി ഭീഷണിപ്പെടുത്തിയ ശേഷം വീടിന്റെ മതില്‍ ചാടിക്കടന്നുപോകുന്ന വിഡിയോയും അര്‍ഥന സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. വിജയകുമാര്‍ തന്നെയും അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തുന്നതിനെതിരെ പൊലീസില്‍ കൊടുത്ത കേസ് നിലനില്‍ക്കുമ്പോഴാണ് ഇത്തരത്തിലുള്ള അതിക്രമം നടത്തുന്നതെന്ന് അര്‍ഥന പറയുന്നു. തന്നെ അമ്മൂമ്മ കൊണ്ടുനടന്ന് വില്‍ക്കുകയാണെന്നും സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ നശിപ്പിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും വിജയകുമാര്‍ ഭീഷണിപ്പെടുത്തിയെന്ന് നടി പറയുന്നു. വിജയകുമാറും ഭാര്യയും വര്‍ഷങ്ങള്‍ക്ക് മുമ്പെ വിവാഹമോചിതരാണ്.

വര്‍ഷങ്ങളായി അയാള്‍ വീട്ടില്‍ അതിക്രമിച്ചു കയറുന്നുണ്ടെന്നും അര്‍ഥന പറയുന്നു. ഷൂട്ടിങ് പൂര്‍ത്തിയാക്കിയ സിനിമയുടെ പ്രവര്‍ത്തകരെയും ചീത്തവിളിച്ച വിജയകുമാര്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുന്നതിനെതിരെ പൊലീസില്‍ പരാതി പറഞ്ഞിട്ടും ഒരു സഹായവും ലഭിക്കാത്തതുകൊണ്ടാണ് സമൂഹമാധ്യമത്തില്‍ വിഡിയോ പങ്കുവയ്ക്കുന്നതെന്നും അര്‍ഥന കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *