ഓയുരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം:പ്രതികളെ കുട്ടികള്‍ തിരിച്ചറിഞ്ഞു

കൊല്ലം: ഓയുരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പിടിയിലായ പ്രതികളെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലേക്കെത്തിച്ചു.പ്രതികളെ മുഖം മറച്ചാണ് സ്റ്റേഷനില്‍ കൊണ്ടുവന്നത്.പൊലീസ് സ്റ്റേഷന് പുറത്ത് ഇവര്‍ക്കുനേരെ നാട്ടുകാരുടെ രോഷപ്രകടനമുണ്ടായി.ആറു വയസുകാരിയും സഹോദരനും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്‍.പത്മകുമാര്‍ (52), ഭാര്യ എം.ആര്‍.അനിതകുമാരി (45), മകള്‍ പി.അനുപമ (20) എന്നിവരെയാണ് അറസ്റ്റു രേഖപ്പെടുത്തി സ്റ്റേഷനിലേക്കെത്തിച്ചത്.പ്രതികളെ 10 മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

രണ്ടുകോടി രൂപ കടമുണ്ടെന്നും പ്രതിസന്ധി മറികടക്കുന്നതിനായി പണം കണ്ടെത്തുന്നത് ലക്ഷ്യമിട്ടുമായിരുന്നു തട്ടിക്കൊണ്ടുപോകലെന്നും പത്മകുമാര്‍ മൊഴി നല്‍കിയിരുന്നു.ഒരു വര്‍ഷമെടുത്താണ് ഇതിനായി തയാറെടുത്തത്.ഈ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ മൂന്നുതവണയാണ് ശ്രമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *