കേരളത്തില്‍ വീണ്ടും സിക വൈറസ്;തലശ്ശേരി കോടതി ജീവനക്കാരിൽ ഒരാള്‍ക്ക് വൈറസ് സ്ഥിരീകരിച്ചു

കണ്ണൂര്‍: തലശ്ശേരി ജില്ലാ കോടതി ജീവനക്കാരിൽ ഒരാള്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.ജില്ലാ കോടതി ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കുമുള്‍പ്പെടെ നൂറോളം പേര്‍ക്ക് അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് നടത്തിയ സാംപിളുകളുടെ പരിശോധനയിലാണ് ഒരാള്‍ക്ക് വൈറസ് സ്ഥിരീകരിച്ചത്.

രോഗലക്ഷണങ്ങളുള്ള മറ്റ് ജീവനക്കാരുടേയും അസ്വസ്ഥതയ്ക്ക് കാരണം സിക വൈറസ് ബാധയാണോ എന്നതില്‍ സ്ഥിരീകരണം ആയിട്ടില്ല.രോഗലക്ഷണങ്ങളുള്ളവരുടെ സാംപിളുകളില്‍ ഒരാളുടെ പരിശോധന ഫലമാണ് ലഭിച്ചത്.ഒരാളില്‍ സിക വൈറസ് സ്ഥിരീകരിച്ചതോടെ കൂടുതല്‍ പേരെ പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

നൂറോളം പേര്‍ക്കാണ് പനിയും കണ്ണിന് ചുവപ്പും ദേഹത്ത് ചുവന്ന പാടുകളും ഉണ്ടായത്.ഈ ലക്ഷണങ്ങൾ എല്ലാം സിക വൈറസിന്റെ ലക്ഷണങ്ങൾ തന്നെയാണ്.കൊതുകു പരത്തുന്ന രോഗമാണ് സിക.തലവേദന, പനി, പേശിവേദന, കണ്ണുവീക്കം, ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍, ചെങ്കണ്ണ്, സന്ധിവേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.കണ്ണിന് ചുവപ്പും പനിയുമാണ് ചിലര്‍ക്ക് അനുഭവപ്പെട്ടത്.ഇക്കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് പലര്‍ക്കും ലക്ഷണങ്ങള്‍ ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *