മതവികാരം വ്രണപ്പെടുത്തി;രണ്‍ബീര്‍ കപൂറിനെതിരെ പരാതി

മുംബൈ:ക്രിസ്മസ് ആഘോഷത്തിനിടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിനെതിരെ പരാതി.സഞ്ജയ് തിവാരി എന്നയാളാണ് പരാതിയുമായി രംഗത്തെത്തിയത്.പരമ്പരാഗത ക്രിസ്മസ് ചടങ്ങിന്റെ ഭാഗമായി രണ്‍ബീര്‍ പുഡ്ഡിങ്ങില്‍ മദ്യം ഒഴിക്കുകയും തീ കത്തിക്കുകയും ചെയ്തിരുന്നു.ഭാര്യയും നടിയുമായ ആലിയ ഭട്ടിനെയും വീഡിയോയില്‍ കാണാം.

മദ്യം ഒഴിച്ച് തീ കൊളുത്തുന്നതിനിടെ,’ജയ് മാതാ ദി’ എന്നു പറയുന്നുണ്ടെന്ന് അവകാശപ്പെട്ടാണ് സഞ്ജയ് തിവാരി പരാതി നല്‍കിയത്.രണ്‍ബീര്‍ കപൂറും കുടുംബാംഗങ്ങളും മറ്റൊരു മതത്തിന്റെ ഉത്സവം ആഘോഷിക്കുമ്പോള്‍,ബോധപൂര്‍വം ലഹരി ഉപയോഗിക്കുകയും ‘ജയ് മാതാ ദി’ എന്ന് വിളിക്കുകയും ചെയ്തു” എന്നാണ് പരാതിയില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *