നൂറ്റാണ്ടുകളുടെ ഫാഷൻ വസ്ത്രം

സേതുലക്ഷ്മി സി.എസ്

മാറുമറക്കാൻ ഉപയോ​ഗിച്ച നീളമേറിയ ഒരു കഷ്ണം തുണിയാണ് ഇന്ന് സ്ത്രീ സൗന്ദര്യത്തിൻെറ മുഖമുദ്രയായി മാറിയിരിക്കുന്ന സാരി.വർഷങ്ങൾക്ക് മുമ്പ് മുതൽ തന്നെ സാരികൾ ഇന്ത്യൻ സംസ്കാരത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.ഫാഷന്റെ കാര്യത്തിൽ സാരികൾ അന്നും ഇന്നും മുന്നിലാണ്.സാരികൾ ആയിരക്കണക്കിന് വർഷങ്ങളായി നിലവിലുണ്ട്, അവ അണിയുന്ന രീതിയാൽ അവ വ്യക്ത്യസ്ഥമായിരിക്കുന്നു.കാലം മാറുമ്പോൾ കോലം മാറും എന്ന ചൊല്ലിനെ പാതി ശരിവയ്ക്കുന്നതാണ് സാരിയുടെ ചരിത്രം.

കാലക്രമേണ, സാമൂഹിക മാറ്റങ്ങൾക്കും സ്ത്രീകളുടെ ആവശ്യങ്ങളിലെ മാറ്റങ്ങൾക്കും അനുസൃതമായി സാരികൾ മാറി.എന്നാൽ കാലം ഇത്ര കഴിഞ്ഞിട്ടും സാരി അതിൻെറ പകിട്ടിൽ തന്നെ ഇന്നും നിൽക്കുന്നു.കാലത്തിൻെറ മാറ്റങ്ങളാൽ സമ്പന്നമാണ് സാരി.ഈ കാലത്തിന് ഇടക്ക് എണ്ണമറ്റ പരീക്ഷണ ഓപ്ഷനുകളാണ് സാരിയിലൂടെ നമ്മൾ കണ്ടത്.വിവിധ ഉറവിടങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന തുണിത്തരങ്ങളും ഘടനകളും ഉപയോഗിച്ച്, നിരവധി നെയ്ത്തുകൾ സൃഷ്ടിക്കപ്പെടുന്നു.

കാഞ്ചീപുരത്തെ പൈതാനി കരകൗശലവിദ്യകൾ, ബംഗാളിലെ കോട്ടൺ സാരികൾ മുതൽ അഹമ്മദാബാദ് വരെ ഓരോ സംസ്ഥാനവും അവരുടെ സാരികളിലൂടെ ലോകത്തിന് മുന്നിൽ മുദ്ര പതിപ്പിക്കുന്നു.സാരികൾ ഇന്ത്യയിലെ ജനപ്രീതിക്ക് പുറമേ അവ പ്രതിനിധീകരിക്കുന്ന സമ്പന്നമായ ചരിത്രവും പാരമ്പര്യവും ലോകമെമ്പാടും അറിയപ്പെടുന്നു.സാരികൾ വിഭാഗത്തിന് വെറുമൊരു വസ്ത്രം എന്നതിലുപരിയാണ്.പുതു തലമുറ നെയ്ത്തെന്ന കലയും നെയ്ത്തുകാരെന്ന കലാകാരൻമാരെയും ആദരിക്കുന്നു.ധരിക്കുന്നവനും നെയ്ത്തുകാരനും സാരിയിലൂടെ ഒരു കണ്ണി സൃഷ്ടിക്കുന്നു.അതിലൂടെ സാരികൾ ശക്തമായ വൈകാരിക ആശയവിനിമയം സാധ്യമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *