ആരാണ് പി. കോയ?

    പോപ്പുലര്‍ ഫ്രണ്ടില്‍ കിംഗല്ല, കിംഗ് മേക്കറായിരുന്നു പി.കോയ. അതിനാല്‍ തന്നെയാണ് മറ്റാരുടെയും അറസ്റ്റിനെക്കാളും പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെ പി.കോയയുടെ അറസ്റ്റ് ബാധിക്കാന്‍ ഇടയുള്ളത്.

എന്‍ഐഎ റെയ്ഡില്‍ കസ്റ്റഡിയിലെടുത്ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍ പാര്‍ട്ടിയുടെ മുഖമായോ പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കുന്ന നാവായോ പ്രത്യക്ഷപ്പെടാത്ത ഒരാളുണ്ട്. പ്രൊഫ. പി.കോയ. പോപ്പുലര്‍ ഫ്രണ്ട് എന്ന തീവ്രസ്വഭാവമുള്ള സംഘടനയുടെ തലച്ചോര്‍.

പോപ്പുലര്‍ ഫ്രണ്ടില്‍ കിംഗല്ല, കിംഗ് മേക്കറായിരുന്നു  പി.കോയ. അതിനാല്‍ തന്നെയാണ് മറ്റാരുടെയും അറസ്റ്റിനെക്കാളും പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെ പി.കോയയുടെ അറസ്റ്റ് ബാധിക്കാന്‍ ഇടയുള്ളത്.

വൈകാരികതയെ പ്രായോഗിക സമീപനം കൊണ്ട് ആശയപരമായി സംവദിപ്പിക്കാനുള്ള ആ ശേഷിയെ കൂടിയാണ് ബി.ജെ.പി ഭരണകൂടം തളയ്ക്കാന്‍ ശ്രമിക്കുന്നത്. ഇപ്പോഴത്തെ കേസിന് പിന്നിലെ വസ്തുതകള്‍ എന്തുതന്നെയായാലും ഭരണകൂടം പൂട്ടിയിരിക്കുന്നത് പോപ്പുലര്‍ ഫ്രണ്ടിന്റെ ബുദ്ധികേന്ദ്രത്തെയാണെന്നതില്‍ തര്‍ക്കമില്ല.

Leave a Reply

Your email address will not be published. Required fields are marked *