കനത്ത മഴ ജാ​ഗ്രത നിർദേശം;നെയ്യാര്‍,പേപ്പാറ,കാഞ്ഞിരപ്പുഴ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു….

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നു.നെയ്യാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡാമിന്റെ നാലു ഷട്ടറുകള്‍ തുറന്നു.നിലവിൽ 30 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്.മഴ ഈ രീതിയിൽ തുടർന്നാൽ ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്താന്‍ സാധ്യതയുണ്ട്.

അതിനാൽ സമീപവാസികളോട് ജാഗ്രത പുലര്‍ത്താൻ ജില്ലാ ഭരണകൂടം നിര്‍ദേശം നൽകി.പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ ആകെ 10 cm ഉയര്‍ത്തിയിട്ടുണ്ട്.വലിയ അളവില്‍ നീരൊഴുക്ക് തുടരുന്ന സാഹചര്യത്തില്‍ അത് 70 cm കൂടി വര്‍ധിപ്പിച്ച്‌ ആകെ 80 cm ആയി ഉയര്‍ത്തും.

പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ 20 സെന്റിമീറ്റര്‍ വീതവവും ഉയര്‍ത്തി.മലമ്പുഴ, ശിരുവാണി ഡാമുകളിലേക്കുള്ള നീരൊഴുക്കും കൂടി.അതിനാൽ സമീപവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *