വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സംഘം;സര്‍ക്കാര്‍ ഓഫീസ് അടിച്ചുതകര്‍ത്തു;പോസ്റ്ററുകള്‍ പതിച്ചു…

കല്‍പ്പറ്റ: വയനാട് തലപ്പുഴ കമ്പമലയില്‍ മാവോയിസ്റ്റ് സംഘമെത്തി.തലപ്പുഴ കമ്ബമലയിലെ കെഎഫ്ഡിസി ഓഫീസ് ആക്രമിച്ചതായി റിപ്പോർട്ട്.യൂണിഫോം ധാരികളായ ആറംഗ സായുധ സംഘമാണെത്തിയത്.ഓഫീസില്‍ പോസ്റ്ററുകള്‍ പതിച്ചു.പിന്നാലെ തൊട്ടടുത്തുള്ള കാട്ടിലേക്ക് മറഞ്ഞ സംഘത്തിന് വേണ്ടി തെരച്ചില്‍ ആരംഭിച്ചു.

സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ തണ്ടര്‍ബോള്‍ട്ടാണ് പ്രദേശത്ത് തിരച്ചില്‍ നടത്തുന്നത്.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ആറംഗ സായുധ സംഘമാണ് ഓഫീസില്‍ എത്തിയത്.തുടര്‍ന്ന് ജീവനക്കാരുമായി അല്‍പ്പനേരം ആശയവിനിമയം നടത്തിയ ശേഷമാണ് ഓഫീസിലെ ചില്ലുകളും മറ്റും അടിച്ചുതകര്‍ത്തത്.തുടര്‍ന്ന് ഓഫീസിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ചു.കമ്ബമല പാടിയിലെ തൊഴിലാളികള്‍ക്ക് വാസയോഗ്യമായ വീട് നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഐ മാവോയിസ്റ്റിന്റെ പേരിലുള്ളതാണ് പോസ്റ്ററുകള്‍.

Leave a Reply

Your email address will not be published. Required fields are marked *