നിയമനത്തട്ടിപ്പ്; റഈസിനെയും അഖിൽ സജീവിനെയും ഒരുമിച്ച് ചോദ്യം ചെയ്യും….

പത്തനംത്തിട്ട: ആരോഗ്യമന്ത്രിയുമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പ് ആരോപണ കേസിൽ റഈസിനെയും അഖിൽ സജീവിനെയും ഒരുമിച്ച് ചോദ്യം ചെയ്യും.റഈസിനെ പത്തനംത്തിട്ടയിൽ എത്തിച്ച് ചോദ്യം ചെയ്യാനാണ് പൊലീസിൻെറ തീരുമാനം.കസ്റ്റ‍ഡി അപേക്ഷയിൽ ആവശ്യം ഉന്നയിച്ച് പൊലീസ്.കസ്റ്റ‍ഡി അപേക്ഷയുടെ പകർപ്പ് 24 ന് നൽകും.​ഗൂഢാലോചനയുടെ തെളിവുകൾ റഈസിൻെറ ഫോണിൽ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

നിയമനത്തട്ടിപ്പ് ആരോപണത്തിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി വീണാ ജോര്‍ജും ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.അന്വേഷണം നടക്കട്ടെ ശേഷം ആരോപണത്തില്‍ ചിലത് വിശദമായി പറയാനുണ്ട്.ഇപ്പോള്‍ ആരോപണം ഉന്നയിച്ചവര്‍ പറയട്ടെ എന്നാണ് വീണാ ജോര്‍ജ് പറഞ്ഞത്.കോഴ വാങ്ങിയത് തന്റെ ബന്ധു ആണെന്ന് പറഞ്ഞവര്‍ വരെ ഇവിടെയുണ്ട്.

വിഷയത്തില്‍ ചിലത് തുറന്ന് പറയാനുണ്ട്.രണ്ടു ദിവസം കാത്തിരിക്കൂ.വൈകാതെ എല്ലാം തുറന്ന് പറയുമെന്നും മന്ത്രി പറഞ്ഞു.സര്‍ക്കാരിനെതിരെ നടക്കുന്ന പ്രവര്‍ത്തനത്തിന്റെ ഉദാഹരണമാണ് ഇതെന്നും മന്ത്രി വീണാജോര്‍ജ് കൂട്ടിച്ചേർത്തു.ആരോഗ്യമന്ത്രിയുടെ പിഎക്ക് പണം നല്‍കിയിട്ടില്ല.സെക്രട്ടേറിയറ്റ് പരിസരത്ത് വെച്ച്‌ ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്നും ഹരിദാസന്‍ ഇന്നലെ പൊലീസിനോട് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *