‘ജീവിതം ഒരു പെന്‍ഡുലം’;47ാമത് വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്

തിരുവനന്തപുരം: 47ാമത് വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്.ജീവിതം ഒരു പെന്‍ഡുലം എന്ന പുസ്തകത്തിനാണ് പുരസ്‌കാരം ലഭിച്ചത്.തിരുവനന്തപുരം മസ്സ്കററ് ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ വയലാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാര വിവരം പ്രഖ്യാപിച്ചത്.ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങിയതാണ് പുരസ്‌കാരം.ഈ മാസം 27ന് തിരുവനന്തപുരം നിശാ​ഗന്ധി ആഡിറ്റോറിയത്തിൽ വെച്ച് പുരസ്‌കാരവിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.2022ലെ വയലാര്‍ രാമവര്‍മ സാഹത്യ പുരസ്‌കാരം എസ് ഹരീഷിന്റെ മീശ എന്ന നോവലിനായിരുന്നു ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *