വയലാര്‍ അവാര്‍ഡ് മുന്നേ ലഭിക്കേണ്ടതായിരുന്നു;യഥാര്‍ത്ഥ പ്രതിഭയെ ആര്‍ക്കും തോല്‍പ്പിക്കാന്‍ പറ്റില്ല;ശ്രീകുമാരന്‍ തമ്പി

തിരുവനന്തപുരം: വയലാര്‍ അവാര്‍ഡ് മുന്നേ ലഭിക്കേണ്ടതായിരുന്നുവെന്ന് ശ്രീകുമാരന്‍ തമ്പി.നാലുതവണ അവാര്‍ഡ് തീരുമാനിച്ചശേഷം മനപ്പൂര്‍വം ഒഴിവാക്കിയിരുന്നു.മുൻപ് കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് പരിഗണിച്ചപ്പോള്‍ ഒരു മഹാകവിയാണ് എന്റെ പേരു വെട്ടിയത്.എഞ്ചിനീയറുടെ വീണയ്ക്ക് സാഹിത്യ അക്കാദമി അവാര്‍ഡ് തീരുമാനിച്ചതാണ്.അവന്‍ മലയാളത്തിലെ മുഴുവന്‍ അക്ഷരവും പഠിച്ചിട്ട് അവാര്‍ഡു കൊടുക്കാമെന്ന് പറഞ്ഞ് മഹാകവിയാണ് പേരു വെട്ടിക്കളഞ്ഞത്.’ഇതു തുറന്നു പറയാന്‍ ഒരു മടിയുമില്ല.വൈകിയാണെങ്കിലും വയലാര്‍ അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.’എന്റെ പാട്ടുകളും കവിതകളും കഥകളും ആത്മകഥയും എന്താണെന്ന് വിലയിരുത്തേണ്ടത് ജനങ്ങളാണ്.ജനങ്ങള്‍ എന്റെയൊപ്പമുണ്ട്.’കേരളപാണിനി എആര്‍ രാജരാജവര്‍മ്മയുടെ പുരസ്‌കാരം വാങ്ങിക്കുന്ന സമയത്തു തന്നെ പുരസ്‌കാരം പ്രഖ്യാപിക്കുക എന്നത് അനുഗ്രഹമാണ്.യഥാര്‍ത്ഥ പ്രതിഭയെ ആര്‍ക്കും തോല്‍പ്പിക്കാന്‍ പറ്റില്ല എന്നും അദ്ദേഹം പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *