‘വായിൽ തോന്നുന്നത് വിളിച്ചുപറയാൻ പാർട്ടി സെക്രട്ടറി സ്ഥാനത്തല്ല ഇരിക്കുന്നത്’;വി.ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ.നിയമന കോഴ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ആരോപണത്തിന് മറുപടിയുമായി വി.ഡി സതീശൻ രം​ഗത്ത്.നിയമന കോഴ കേസിൽ മുഖ്യമന്ത്രി കേസ് പ്രതിപക്ഷത്തിൻെറ ​ഗൂ‍ഢാലോചനയെന്ന് ആരോപണം നടത്തിയിരുന്നു.

ഇതിന് മറുപടിയായി വായിൽ തോന്നുന്നത് വിളിച്ചുപറയാൻ പാർട്ടി സെക്രട്ടറി സ്ഥാനത്തല്ല ഇരിക്കുന്നത്.പച്ചക്കളളം ആവർത്തിക്കുന്ന മുഖ്യമന്ത്രിയായി അധഃപതിക്കരുതെന്നും വി.ഡി സതീശൻ പറഞ്ഞു.കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കുടുംബയോഗത്തില്‍ സംസാരിക്കുമ്പോൾ ആയിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം.

ആരോഗ്യ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനെതിരായ നിയമന കോഴ ആരോപണങ്ങൾക്ക് ആയുസ്സുണ്ടായില്ലെന്നും ഇത് ഗൂഢാലോചനയുടെ ഭാഗമാണ് എന്നുമാണ് മുഖ്യമന്ത്രി പറ‍ഞ്ഞത്.കൂടാതെ ഇത്തരം കെട്ടിച്ചമക്കലുകൾ ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *