നവജാത ശിശു കിണറ്റില്‍ മരിച്ചനിലയില്‍:കുറ്റസമ്മതം നടത്തി അമ്മ

തിരുവനന്തപുരം:36 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മ.
കുഞ്ഞിന്റെ അമ്മ പോത്തന്‍കോട് സ്വദേശി സുരിതയെന്ന് പൊലീസ് കണ്ടെത്തി.പൊലീസിനു മുന്നില്‍ സുരിത കുറ്റസമ്മതം നടത്തിയെന്നാണ് റിപ്പോര്‍ട്ട്.സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം കുഞ്ഞിനെ വളര്‍ത്താന്‍ കഴിയാത്തതിനാലാണ് കൊലപ്പെടുത്തിയതെന്ന് അമ്മ പൊലീസില്‍ മൊഴി നല്‍കി.ഇന്നു പുലര്‍ച്ചെയാണ് സുരിത-സജി ദമ്പതികളുടെ 36 ദിവസം പ്രായമായ ശ്രീദേവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സുരിതക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കാണാതായത്.കുഞ്ഞിനെ കാണാനില്ലെന്ന് അമ്മ നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീട്ടിലെ കിണറിന് മുകളിലായി കുഞ്ഞിന്റെ ടവ്വല്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുഞ്ഞ് കിണറ്റിലുണ്ടെന്ന് മനസ്സിലായി.അഗ്‌നിശമന സേന എത്തി കുഞ്ഞിനെ പുറത്തെടുത്തപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം കുഞ്ഞിന്റെ നൂലുകെട്ട് നടത്താന്‍ പോലും കഴിഞ്ഞിരുന്നില്ല.കുഞ്ഞ് ജനിച്ചപ്പോള്‍ തന്നെ ആവശ്യത്തിന് ഭാരം ഉണ്ടായിരുന്നില്ല.വൃക്ക സംബന്ധമായ അസുഖം കുട്ടിയ്ക്കുണ്ടെന്ന് കണ്ടെത്തിയിരുന്നു.തുടര്‍ ചികിത്സ നടത്താനോ കുട്ടിയെ നന്നായി വളര്‍ത്താനോ സാഹചര്യമില്ലെന്നും അമ്മ പൊലീസില്‍ മൊഴി നല്‍കി.മൂത്ത ഒരു കുട്ടി കൂടി ഇവര്‍ക്കുണ്ട്.അതിനൊപ്പം രോഗം ബാധിച്ച ഈ കുട്ടിയെക്കൂടി വളര്‍ത്താന്‍ കഴിയാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സുരിത പൊലീസിനോടു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *