പ്രണയപ്പക;ഇറങ്ങി വരാന്‍ വിസമ്മതിച്ചു;യുവതിയെ കുത്തിയ ശേഷം യുവാവിൻെറ ആത്മഹത്യാശ്രമം….

തിരുവനന്തപുരം: വീണ്ടും പ്രണയപ്പകയിൽ നടുങ്ങി കേരളം.നേമത്ത് യുവതിയെ കുത്തിയ ശേഷം യുവാവിൻെറ ആത്മഹത്യാശ്രമം.ഇന്ന് രാവിലെയാണ് സംഭവം.നേമം സ്വദേശിനിയായ രമ്യ രാജീവിനെയാണ് ദീപക്ക് എന്ന യുവാവ് കഴുത്തില്‍ കുത്തി പരുക്കേപ്പിച്ചത്.ശേഷം യുവാവ് സ്വയം കഴുത്തുമുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചു.

കഴുത്തില്‍ കുത്തേറ്റ രമ്യ രാജീവിന്റെ നില ഗുരുതരമാണ്.ദീപക്ക് അപകട നില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.നഴ്‌സിങ് കഴിഞ്ഞ രമ്യ നേമത്തെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയാണ്.

രാവിലെ രമ്യയുടെ വീട്ടിലെത്തിയ ദീപക്ക്, തന്നോടൊപ്പം ഇറങ്ങി വരാന്‍ ആവശ്യപ്പെട്ടു.എന്നാല്‍ ഇതിന് രമ്യ വിസമ്മതിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.ഇരുവരും നാലുവര്‍ഷമായി പ്രണയത്തിലാണെന്നാണ് വിവരം.നേമം പൊലീസ് സംഭവത്തെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *