കോഴിഫാമില്‍ മദ്യനിര്‍മാണം നടത്തിയ ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തൃശൂര്‍: കോഴിഫാമില്‍ മദ്യനിര്‍മാണം നടത്തിയ ഒരാള്‍ അറസ്റ്റില്‍.തൃശൂരില്‍ ബി.ജെ.പി ക്കാരനായ നാടകനടനെയാണ് പൊലീസ് അറസ്റ്റ് ചെയ്്തത്.ബി.ജെ.പി മുന്‍ പഞ്ചായത്ത് അംഗം കെ.പി.എ.സി.ലാല്‍ ആണ് അറസ്റ്റിലായത്.ഇയാളുടെ നേതൃത്വത്തിലായിരുന്നു വ്യാജ മദ്യനിര്‍മാണം.15000 കുപ്പി മദ്യവും 2500 ലിറ്റര്‍ സ്പിരിറ്റും കോഴിഫാമില്‍ നിന്നും പിടിച്ചെടുത്തു.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.കോഴിഫാമിന്റെ അകത്ത് കോഴിത്തീറ്റയും മറ്റും സൂക്ഷിച്ചിരുന്ന മുറിയില്‍ പ്രത്യേക അറയുണ്ടാക്കിയാണ് സ്പിരിറ്റും വ്യാജ മദ്യവും സൂക്ഷിച്ചിരുന്നത് എന്ന് പൊലീസ് പറയുന്നു.കര്‍ണാടകയില്‍ നിന്ന് വ്യാജമദ്യം എത്തിച്ച ശേഷം വിവിധയിടങ്ങളിലേക്ക് വിതരണം ചെയ്യുന്നതിന് ഗോഡൗണ്‍ ആയാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *