‘മിഗ്ജാമ്’ ചുഴലിക്കാറ്റ് ശക്തമാകുന്നു

ബംഗാള്‍ ഉള്‍കടലില്‍ രൂപംകൊണ്ട ‘മിഗ്ജാമ്’ ചുഴലിക്കാറ്റ് ശക്തമാകുന്നു.ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ ചെന്നൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അതിശക്തമായ മഴ തുടങ്ങി.ആന്ധ്രാ പ്രദേശ്, വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് രണ്ടാം ഘട്ട മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.മിഗ്ജാമ് എന്ന പേര് നിര്‍ദേശിച്ചത് മ്യാന്‍മര്‍ ആണ്.ഈ വര്‍ഷത്തെ ആറാമത്തെ ചുഴലിക്കാറ്റാണിത്.

നിലവില്‍ മിഗ്ജാമ് തമിഴ്‌നാട്ടിലേക്ക് അടുക്കുകയാണ്. അവിടെനിന്നും ആന്ധ്രയിലേക്ക് തിരിക്കും.അതിനാല്‍ കേരളത്തിലേക്ക് എത്തേണ്ട കാറ്റ് ദിശമാറി ആ വശത്തേക്ക് പോകും.ഇത് തുലാവര്‍ഷ മഴയെ ബാധിക്കും. ആന്ധ്ര, ഒഡിഷ തീരപ്രദേശങ്ങളില്‍ ഡിസംബര്‍ 4, 5 തിയതികളില്‍ അതിശക്തമായ മഴയായിരിക്കും. ഡിസംബര്‍ 6ന് ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തുലാവര്‍ഷത്തിന്റെ ഭാഗമായുള്ള മഴ പൂര്‍ണമായും നഷ്ടപ്പെടില്ല. ലഭിക്കുന്ന മഴയുടെ അളവില്‍ കുറവുണ്ടായേക്കാം.ഡിസംബര്‍ 31വരെയാണ് തുലാവര്‍ഷ കാലാവധി.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍മഴ ഇത്തവണ ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം 3 ശതമാനം മഴക്കുറവായിരുന്നു.ഇത്തവണ ഇതുവരെയുള്ള കണക്കനുസരിച്ച് 22 ശതമാനം കൂടുതല്‍ മഴയാണ് ലഭിച്ചിരിക്കുന്നത്.2021ലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.അത് പ്രളയമായിരുന്നു.1000ത്തില്‍ കൂടുതല്‍ മില്ലിമീറ്റര്‍ മഴയായിരുന്നു അന്ന് ലഭിച്ചത്.ഇത്തവണ 550 ല്‍ കൂടുതല്‍ ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *