കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത;രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്….

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസത്തേക്ക് മഴയ്ക്ക് സാധ്യത.രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്.തെക്ക് കിഴക്കൻ ‍‍​ഝാർഖണ്ഡിന് മുകളിലായി ന്യൂനമർദ്ദം അനു​​ഭവപ്പെട്ട സാഹചര്യത്തിലാണ് രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.ഇന്ന് ഒറ്റപ്പെട്ട സ്ഥല‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ങ്ങളിൽ ശക്തമായ മഴയ്ക്ക് സാ​ധ്യതയുളളതിനാൽ മലപ്പുറം,കണ്ണൂർ ജില്ലകളിലാണ് കേ​ന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ പ്രഖ്യാപിച്ചത്.കോമോറിൻ മേഖലക്ക് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്.ഇതിൻെറയെല്ലാം സ്വാധീനഫലമായി കേരളത്തിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിൻെറ പ്രവചനം.24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ വരെ ലഭിക്കുന്ന മഴയെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *