കാണിക്ക വഞ്ചി കുത്തിതുറന്ന് മോഷണം;അരലക്ഷം രൂപയും വിലപിടിപ്പുള്ള സാധനങ്ങളും കവര്‍ന്നു….

തിരുവനന്തപുരം: വര്‍ക്കലയില്‍ പനയറ തൃപ്പോരിട്ടക്കാവ് ക്ഷേത്രത്തില്‍ മോഷണം.ഇന്നലെ രാത്രിയായിരുന്നു സംഭവം.അരലക്ഷം രൂപയോളം മോഷണം പോയതായാണ് കണക്കാക്കുന്നത്.കാണിക്ക വഞ്ചികള്‍ തകര്‍ത്താണ് പണം കവര്‍ന്നത്.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.മോഷ്ട്ടാവ് ക്ഷേത്രത്തിൻെറ ഓട് പൊളിച്ചാണ് ക്ഷേത്രത്തിനുള്ളില്‍ കയറിയത്.പണം കൂടാതെ വിലപിടിപ്പുള്ള പല സാധനങ്ങളും മോഷണം പോയതായി ക്ഷേത്രത്തിലെത്തിയ ജീവനക്കാര്‍ പറഞ്ഞു.വിരലടയാള വിദഗ്ധരെത്തി പരിശോധന ആരംഭിച്ചു.കോഴിക്കോടും നാദാപുരത്തും ഇന്നലെ സമാന രീതിയിലുള്ള മോഷണം നടന്നിരുന്നു.നരിക്കാട്ടേരി ശ്രീ സുദര്‍ശന ക്ഷേത്രത്തിലാണ് മോഷണം നടന്നത്.ക്ഷേത്രത്തിന് പുറത്തുള്ള രണ്ട് ഭണ്ഡാരങ്ങളില്‍ നിന്നാണ് മോഷണം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *