എണ്ണത്തിന്റെ പെരുമയല്ല, ഉദ്ദേശത്തിന്റെ പെരുമ തന്നെയാണ് വലുത്;പദയാത്ര വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി;സുരേഷ് ഗോപി

തൃശൂര്‍: സംഘശക്തിയല്ല, എണ്ണത്തിന്റെ പെരുമയല്ല, ഉദ്ദേശത്തിന്റെ പെരുമ തന്നെയാണ് വലുത്.’യാത്ര വിജയമാക്കിയ എല്ലാവര്‍ക്കും നന്ദി.ഇന്നലെ യാത്രയെ സംബന്ധിച്ച്‌ ഉണ്ടായിരുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഊഹാപോഹമാണെന്ന് തീര്‍ത്ത് പറയാന്‍ പറ്റില്ല.വലിയ പൊലീസ് സന്നാഹം അല്ല ഉണ്ടായിരുന്നതല്ലെങ്കിലും ഷാഡോ പൊലീസ് ഉള്‍പ്പടെയുള്ളവരുടെ പ്രവര്‍ത്തനം യാത്ര വിജയിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിച്ചു.

റോഡിന് ഇരുവശവും ഉണ്ടായിരുന്നവര്‍ ബിജെപി പ്രവര്‍ത്തകരായിരുന്നില്ല.ഈ കൊടും രാഷ്ട്രീയ ക്രൂരത സഹിക്കാനാവാത്തവരാണ് പദയാത്രയില്‍ കണ്ണിചേര്‍ന്നത്.പൊലീസിനോടും മാധ്യമങ്ങളോടും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നന്ദിയെന്ന് സുരേഷ് ഗോപി.കരുവന്നൂര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെണമെന്നും തട്ടിപ്പിന് ഇരയായവര്‍ക്ക് പണം തിരികെ നല്‍കാനുള്ള നടപടികള്‍ ഉണ്ടാവണമെന്നും സുരേഷ് ഗോപി പറഞ്ഞു.ഇതിന് പ്രതിവിധി കാണേണ്ടവിഭാഗം ആരെല്ലാമാണോ അവരെല്ലാം ഒത്തൊരുമിച്ച്‌ പ്രതിവിധി കാണണം.

പദയാത്ര വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദിയെന്നും തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുരേഷ് ഗോപി പറഞ്ഞു.’സിപിഎമ്മിന്റെ രാഷ്ട്രീയമൂല്യങ്ങളുടെ അപചയമാണ് പദയാത്രയക്കെതിരായ അനാവശ്യ പരാമര്‍ശങ്ങള്‍.കമ്യൂണിസമല്ല ലോകത്തിന് ആവശ്യം സോഷ്യലിസമാണ്.അവര്‍ക്ക് സോഷ്യലിസം ഇല്ല കമ്യൂണിസത്തിന്റെ തിമിരം ബാധിച്ചിരിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *