സുരേഷ് ഗോപിയുടേത് മാപ്പല്ല, വിശദീകരണമെന്ന് മാധ്യമപ്രവർത്തക

തിരുവനന്തപുരം: സുരേഷ് ഗോപിയുടേത് മാപ്പല്ല വിശദീകരണമായാണ് തനിക്ക് തോന്നിയതെന്ന് മാധ്യമപ്രവർത്തക.തനിക്ക് നേരെ ഉണ്ടായ മോശം പെരുമാറ്റത്തിൽ മാനസികമായി ഏറെ ബു​ദ്ധിമുട്ട് അനുഭവപ്പെട്ടെന്നും നിയമ നടപടിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും മാധ്യമപ്രവർത്തക വ്യക്തമാക്കി.

സുരേഷ് ഗോപിയുടേത് വിശദീകരണമായിട്ടാണ് തനിക്ക് തോന്നിയത്.മാപ്പായി തോന്നിയില്ല എന്നും മാധ്യമപ്രവർത്തക കൂട്ടിചേർത്തു.ചോദ്യം ചോദിച്ചപ്പോൾ സുരേഷ് ഗോപി തോളിൽ തഴുകി.അസ്വസ്തയായി പിന്നോട്ട് വലിഞ്ഞു, വീണ്ടും സുരേഷ് ഗോപി തോളിൽ കൈവെച്ചു.

ഒരാളുടെ അനുവാദം കൂടാതെ അയാളുടെ ശരീരത്തിൽ തൊടുന്നത് തെറ്റാണ്.അതുകൊണ്ടാണ് പരാതി നൽകുന്നത്.തനിക്ക് മോശമായി തോന്നിയതുകൊണ്ട് മാപ്പ് പറയേണ്ട.ചെയ്തത് മോശമാണെന്ന് തിരിച്ചറിയണമെന്നും മാധ്യമപ്രവർത്തക പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *