ഇഡി റെയ്ഡ് നടത്തിയ എസ്ടി ജ്വല്ലറി ഉടമയുമായുള്ള തന്റെ ബന്ധം വെളിപ്പെടുത്തി സിപിഐ നേതാവ് സുനിൽകുമാർ…

തൃശ്ശൂർ: ഇഡി റെയ്ഡ് നടത്തിയ എസ്ടി ജ്വല്ലറി ഉടമയും സിപിഐ നേതാവ് സുനില്‍ കുമാറും തമ്മിലുള്ള ബന്ധമെന്താണ് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയുടെ ചോദ്യത്തിന് മറുപടിയുമായി സുനില്‍കുമാര്‍.എസ്ടി ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് സിപിഐ, ബിജെപി നേതാക്കള്‍ പങ്കെടുത്തിരുന്നത്തിന്റെ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് അനില്‍ അക്കര ചോദ്യം ഉയർത്തിയത്.തൃശൂര്‍ എംഎല്‍എ പി.ബാലചന്ദ്രനും മുൻ മന്ത്രി വിഎസ് സുനില്‍ കുമാറും ബിജെപി നേതാവ് അരവിന്ദ് മേനോൻ എന്നിവരാണ് ചടങ്ങില്‍ പങ്കെടുത്തത്.കട്ടപ്പനയില്‍ നടന്ന ചടങ്ങില്‍ തൃശൂരിലെ നേതാക്കള്‍ പങ്കെടുത്തതെന്തിനെന്ന് അക്കര ചോദിച്ചു.വിഷയത്തില്‍ മറുപടിയുമായി വിഎസ് സുനില്‍കുമാര്‍ രംഗത്തെത്തി.എസ് ജ്വല്ലറി ഉടമയുമായി ചേര്‍പ്പ് എംഎല്‍എ ആയിരിക്കുമ്പോൾ പരിചയമുണ്ടെന്നും,പരിചയക്കാരൻ വിളിച്ചത് കൊണ്ടാണ് ഉദ്ഘാടനത്തിന് പോയതെന്നുമാണ് സുനില്‍കുമാര്‍ പറയുന്നത്.മറ്റ് ഇടപാടുകള്‍ ഒന്നുമില്ലെന്നും സുനില്‍കുമാര്‍ പറയുന്നു.കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെ നിരന്തരം ആരോപണവുമായി അനില്‍ അക്കര രംഗത്തുവന്നിരുന്നു.അതിനിടയിലാണ് സുനില്‍കുമാറിനെതിരെയുള്ള ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *