‘ചട്ടമ്പി’യായി; ഭാസിക്ക് പണി കിട്ടി

    തൊട്ടതെല്ലാം വിവാദമാക്കുന്ന മലയാളത്തിലെ ന്യൂജൻ താരങ്ങളിൽ ശ്രീനാഥ് ഭാസി ഒരിക്കലും പിന്നിലായിരുന്നില്ല. അഭിമുഖങ്ങളിൽ പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയും ധാർഷ്ട്യവും ഒടുവിൽ ശ്രീനാഥ് ഭാസിയെ നിയമത്തിനു മുന്നിലും എത്തിച്ചിരിക്കുകയാണ്.

അഭിമുഖത്തിനിടെ മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ. മരട് പോലീസാണ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് 1.10നാണ് നടൻ ചോദ്യം ചെയ്യലിന് ഹാജരായത്. രണ്ടു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു നടന്ന അഭിമുഖത്തിലാണ് നടൻ അവതാരകയോടും സംഘത്തോടും മോശമായി പെരുമാറിയത്. ഒരു സ്ത്രീ എന്ന പരിഗണന പോലും നൽകാതെ നടൻ മോശമായ ഭാഷയിൽ സംസാരിച്ചെന്നാണ് അവതാരക പോലീസിനു നൽകിയ പരാതി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *