ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര:മഴ കളിക്കാനിറങ്ങുമോ?

സെഞ്ചൂറിയന്‍:ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് തുടക്കം കുറിക്കും.സെഞ്ചൂറിയനില്‍ കനത്ത മഴ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുളളതിനാല്‍ കളി മുടങ്ങാന്‍ ആണു സാധ്യത.കഴിഞ്ഞ ദിവസങ്ങളില്‍ സെഞ്ചൂറിയനില്‍ ശക്തമായ മഴയുണ്ടായിരുന്നതിനാല്‍ ഇതിന്റെ സ്വാധീനം ഔട്ട്ഫീല്‍ഡില്‍ ഉണ്ടായിരിക്കും.ചൊവ്വാഴ്ച രാത്രി മഴ പെയ്യാന്‍ 60 ശതമാനം സാധ്യതയാണുള്ളത്.കുറഞ്ഞതു നാലു മണിക്കൂറെങ്കിലും മഴ പെയ്യും.

ഷമിയുടെ വിടവു നികത്താന്‍ ആരെങ്കിലും മുന്നോട്ടുവന്നേ പറ്റൂ.ഞങ്ങള്‍ക്ക് അക്കാര്യത്തില്‍ പൂര്‍ണ ആത്മവിശ്വാസവുമുണ്ടെന്നും’പേസര്‍മാര്‍ തിളങ്ങുമെന്നാണു പ്രതീക്ഷയെന്നും ക്യാപ്റ്റന്‍ രോഹിത് ശര്‍മ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ദക്ഷിണാഫ്രിക്കയില്‍ ഒരു ടെസ്റ്റ് പരമ്പര വിജയമെന്ന സ്വപ്നവുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *