7ാം നമ്പര്‍ ജഴ്സി ആര്‍ക്കുമില്ല; ധോനിക്ക് ബഹുമതിയര്‍പ്പിച്ച് ബിസിസിഐ

ന്യൂഡല്‍ഹി:ഇന്ത്യന്‍ ക്രിക്കറ്റ് താരം ധോണി അണിയുന്ന ഏഴാം നമ്പര്‍ ജഴ്‌സി ഇനി ആര്‍ക്കും നല്‍കില്ലെന്ന് ബിസിസിഐ.ജഴ്സി ഇനി മുന്‍ താരം മഹേന്ദ്ര സിങ് ധോനിയുടെ പര്യായമായി അറിയപ്പെടും.ഐ.സി.സി.കിരീടങ്ങള്‍ ഏറ്റവും കൂടുതല്‍ നേടിത്തന്ന ക്യാപ്റ്റന്‍ എന്നതടക്കമുള്ള ധോനിയുടെ ക്രിക്കറ്റിലെ സംഭാവനകള്‍ പരിഗണിച്ചാണ് ബഹുമതി.വിരമിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷമാണ് തീരുമാനം.

നേരത്തേ ഇതിഹാസതാരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ നമ്പര്‍ 10 ജഴ്സിയും ഇതുപോലെ മറ്റാര്‍ക്കെങ്കിലും നല്‍കുന്നത് നിര്‍ത്തിയിരുന്നു.സച്ചിനുശേഷം ഈ ബഹുമതി നേടുന്ന രണ്ടാമത്തെ ക്രിക്കറ്ററായിരിക്കുകയാണ് ധോനി.പത്താംനമ്പര്‍ ജഴ്സി ആര്‍ക്കും അനുവദിക്കാത്തതുപോലെ ഏഴാംനമ്പര്‍ ജഴ്സിയും ഇനിമുതല്‍ ആര്‍ക്കും ധരിക്കാന്‍ കഴിയില്ലെന്ന് ബി.സി.സി.ഐ.ഇന്ത്യന്‍ ടീം താരങ്ങളെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *