അമിത അളവില്‍ ഉറക്ക ഗുളിക കഴിച്ച നിലയിൽ പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലന്‍ ഷുഹൈബ്

കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരങ്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി അലന്‍ ഷുഹൈബ് ഉറക്ക ഗുളിക കഴിച്ച് അവശനിലയില്‍ ആശുപത്രിയില്‍.ഇന്നലെ രാത്രിയിൽ എറണാകുളത്തുള്ള ബന്ധുവിന്റെ ഫ്‌ലാറ്റിലാണ് അലന്‍ ഷുഹൈബിനെ അവശനിലയില്‍ കണ്ടെത്തുന്നത്.

അമിത അളവില്‍ ഉറക്കഗുളിക കഴിച്ച അലനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.ആത്മഹത്യ ശ്രമമെന്നാണ് പാലീസ് നല്‍കുന്ന സൂചന.അലന്റെ മൊഴി രേഖപ്പെടുത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.30ലധികം ഉറക്ക ഗുളിക കഴിച്ചുവെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.ആത്മഹത്യ ശ്രമമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

ആത്മഹത്യ ശ്രമത്തിന് മുൻപ് അലന്‍ സുഹൃത്തുക്കള്‍ക്ക് അയച്ച കുറിപ്പിൽ തന്നെ കൊല്ലുന്നത് സിസ്റ്റമാണെന്നും കടന്നാക്രമണത്തിൻെറ കാലത്ത് താൻ കൊഴിഞ്ഞുപോയ പൂവെന്നും കുറിച്ചിരുന്നു.കേസില്‍ വിചാരണ നടപടികള്‍ നടക്കുന്നതിനിടെയാണ് അലൻെറ ആത്മഹത്യാ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *