“ശിവശങ്കറിന്റെ പാർവതി”

    ശിവശങ്കറിനൊപ്പമുള്ള നിരവധി ഫോട്ടോകളും ഓര്‍മ്മക്കുറിപ്പുകളും സ്വപ്‌ന പുസ്തകത്തില്‍ പങ്കുവെക്കുന്നു

ചതിയുടെ പത്മവ്യൂഹമെന്ന പുസ്തകത്തില്‍ നിറചിരിയോടെ നില്‍ക്കുന്ന സ്വപ്ന സുരേഷിന്റെ ഒരു ചിത്രമുണ്ട്. ശിവശങ്കര്‍ നല്‍കിയ പുടവയും താലിയും ധരിച്ച് നില്‍ക്കുന്ന ചിത്രം.
ഹിറ്റ്ലര്‍, വൃത്തികെട്ടവന്‍, റൂഡ്…
തന്റെ ജീവിതത്തില്‍ പിന്നീട് ഏറ്റവും നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയ ശിവശങ്കറിനെക്കുറിച്ച് സ്വപ്നയ്ക്കുണ്ടായിരുന്ന മുന്‍വിധി ഇതായിരുന്നു. ഒറ്റ ഫോണ്‍കോളില്‍ കീഴ്മേല്‍ മറിഞ്ഞ ആ മുന്‍വിധികളാണ് ഇന്നത്തെ സ്വപ്ന സുരേഷിനെ സൃഷ്ടിച്ചതെന്ന് ചതിയുടെ പതമവ്യൂഹമെന്ന ആത്മകഥയില്‍ സ്വപ്ന ശിവശങ്കറിനെക്കുറിച്ച് തുടങ്ങിവെക്കുന്നു. 2016ല്‍ തുടങ്ങിയ ബന്ധത്തിന്റെ ഇഴയടുപ്പവും ആഴവും ഓരോ വാക്കിലും സൂക്ഷിച്ച എഴുത്തുകള്‍. പുസ്തകത്തിലെ ഏഴാം അധ്യായമായ ശിവശങ്കരന്റെ പാര്‍വ്വതിയുടെ ആദ്യ പാരഗ്രാഫ് തീര്‍ത്തും വൈകാരികമായി സ്വപ്ന അവസാനിപ്പിക്കുന്നതിങ്ങനെ…

‘ബന്ധങ്ങള്‍ പിറവിയെടുക്കുന്നതും അവ വളര്‍ന്നു വിടര്‍ന്നു കൊഴിയുന്നതുമൊക്കെ എത്ര വേഗത്തിലാണ്’
കോണ്‍സുലേറ്റില്‍ മുഖ്യമന്ത്രി വരാറുള്ളപ്പോഴൊക്കെ അദ്ദേഹത്തിന്റെ സുരക്ഷ ചുമതല ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കുന്നതായിരുന്നു സ്വപ്നയോടുള്ള ശിവശങ്കറിന്റെ സൗഹൃദത്തിന് കാരണം. ഇരുവരുടെയും ആദ്യ കൂടിക്കാഴ്ച നടന്നത് തിരുവനന്തപുരത്തെ ഹോട്ടല്‍ താജ് വിവാന്റയില്‍. ഒരു വഴക്കിലൂടെയാണ് ഈ കൂടിക്കാഴ്ച തുടങ്ങിയതെന്നും സ്വപ്ന പറയുന്നു. കോണ്‍സുലേറ്റിലെ സ്റ്റാഫായ താനുമായി ചില രഹസ്യ വിവരങ്ങള്‍ പങ്കുവെക്കാനുണ്ടെന്ന് പറഞ്ഞ ശിവശങ്കര്‍ അദ്ദേഹത്തിന്റെ സ്വകാര്യതയെ മാനിച്ച് മുറിയിലേക്ക് വരാന്‍ പറഞ്ഞത് സ്വപ്നയ്ക്ക് ഇഷ്ടമായില്ല. റസ്റ്ററന്റിലേക്ക് വരാന്‍ സ്വപ്ന തിരികെ ആവശ്യപ്പെടുകയും റൂമിലേക്ക് വിളിച്ചതില്‍ ദേഷ്യം ഭാവിക്കുകയും ചെയ്തു. ആദ്യമായി നല്‍കിയ ഷെയ്ക്ക് ഹാന്റിനൊപ്പം ഒരു സോറി പറയാനും മറക്കാത്ത ശിവശങ്കറിനോടുള്ള അടുപ്പം അവിടെ തുടങ്ങിയതായും സ്വപ്ന പറയുന്നുണ്ട്. പിന്നീട് തന്റെ കുടുംബവുമായി എത്ര അടുപ്പമായിരുന്നു ശിവശങ്കറിനെന്ന് തെളിയിക്കുന്ന ഫോട്ടോകളും സ്വപ്ന പുറത്തുവിട്ടു. ഇരുവരും ഒന്നിച്ച് റിസോര്‍ട്ടില്‍ കാന്‍ഡില്‍ ലൈറ്റ് ഡിന്നറിന് പോയ ചിത്രങ്ങള്‍, സ്വപ്നയുടെ വീട്ടിലെ പിറന്നാളാഘോഷം തുടങ്ങി ഒരുപാട് ചിത്രങ്ങള്‍ ഈ പുസ്തകത്തില്‍ പങ്കുവെച്ചിരിക്കുന്നു. ശിവശങ്കറിന്റെ പാര്‍വതി എന്ന് തന്നെ വിശേഷിപ്പിക്കുന്നതിനാല്‍ കയ്യില്‍ പാര്‍വതി എന്ന് പച്ചകുത്തിയിട്ടുണ്ട് സ്വപ്ന. ഇതിന്റെ ഫോട്ടോയും സ്വപ്ന പുറത്തുവിട്ടു.

ഇത്രമേല്‍ വൈകാരികവും തീവ്രവുമായ ഹൃദയബന്ധത്തില്‍ ഒരു ചതി ഒളിഞ്ഞിരുന്നത് അറിയാതെ പോയി എന്നതിന്റെ അമര്‍ഷമാണ് സ്വപ്നയെ ആ ബന്ധത്തിന്റെ എല്ലാ രഹസ്യവിവരങ്ങളും പുറത്തുവിടാന്‍ പ്രേരിപ്പിച്ചതെന്ന് വിലയിരുത്തണം. കറന്റ് ബുക്സ് ആണ് പ്രസാധകര്‍. 250 രൂപ വിലയുള്ള പുസ്തകം അതിവേഗം വിറ്റുപോകുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *