പ്രവാസി സംരംഭകൻ ഷാജിമോൻ ജോര്‍ജിനെതിരെ കേസെടുത്ത് പൊലീസ്

കോട്ടയം: പഞ്ചായത്ത് ഭരണ സമിതിക്കെതിരെ റോഡില്‍ കിടന്ന് പ്രതിഷേധിച്ച പ്രവാസി വ്യവസായി ഷാജിമോൻ ജോര്‍ജിനെതിരെ കേസെടുത്ത് പൊലീസ്.പഞ്ചായത്ത് വളപ്പില്‍ അതിക്രമിച്ച് കയറി സമരം ചെയ്തതിനാണ് കേസ്.കൂടാതെ ഗതാഗതം തടസം, പൊതു ജനങ്ങള്‍ക്ക് സഞ്ചാര തടസം എന്നിവ സൃഷ്ടിച്ചതിനും കേസുണ്ട്.

വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്പർ നല്‍കാത്തതിൽ പ്രതിഷേധിച്ചാണ് ഷാജിമോൻ പഞ്ചായത്ത് ഓഫീസ് വളപ്പിലും റോഡിലും കിടന്ന് പ്രതിഷേധിച്ചത്.കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.ഷാജിമോൻ യുകെയിലേക്ക് പോയതിന് പിന്നാലെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

നാട്ടില്‍ 25 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടും വ്യവസായ സ്ഥാപനത്തിനു കെട്ടിട നമ്പർ നല്‍കാത്ത കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്തിന് എതിരെ ദിവസങ്ങൾക്ക് മുൻപ് ഷാജിമോൻ സമരം നടത്തിയിരുന്നു.പഞ്ചായത്ത് വളപ്പിലും റോഡില്‍ കിടന്നും പ്രതിഷേധം നടത്തി.

സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മൂന്ന് മാസത്തോളമാണ് മാഞ്ഞൂര്‍ പഞ്ചായത്ത് അധികൃതര്‍ കെട്ടിട നമ്പർ നല്‍കാതിരുന്നത്.ഇതിന് പിന്നാലെയായിരുന്നു ഷാജിമോൻെറ പ്രതിഷേധം.പിന്നീട് പഞ്ചായത്ത് പ്രതിനിധികളും എംഎൽഎയും ചേർന്ന് നടത്തിയ ചർച്ചയ്ക്ക് ഒടുവിൽ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *