മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ പി അരവിന്ദാക്ഷന്‍ അന്തരിച്ചു

കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ പി അരവിന്ദാക്ഷന്‍ അന്തരിച്ചു.മലയാള മനോരമ മുന്‍ റസിഡന്റ് എഡിറ്ററായിരുന്നു.പത്രപ്രവര്‍ത്തക കൂട്ടായ്മ രൂപീകരിക്കുന്നതില്‍ മികവ് കാട്ടിയ സംഘാടകൻ കൂടിയായിരുന്നു പി അരവിന്ദാക്ഷന്‍.

ഇംഗ്ലീഷ്, മലയാള പത്രപ്രവര്‍ത്തന രംഗത്ത് ഒരുപോലെ കഴിവ് തെളിയിച്ച അദ്ദേഹം കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ പ്രഥമ പ്രസിഡന്റായിരുന്നു.അരവിന്ദാക്ഷന്റെ നിര്യാണത്തില്‍ കാലിക്കറ്റ് പ്രസ് ക്ലബ് അനുശോചിച്ചു.കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് എം ഫിറോസ്ഖാനും സെക്രട്ടറി പി എസ് രാകേഷ് അനുശോചനമറിയിച്ചു.

ഗഹനമായ വിഷയങ്ങള്‍ വായനക്കാര്‍ക്കു മുമ്ബില്‍ ലളിതമായും ഉള്‍ക്കാഴ്ചയോടെയും അവതരിപ്പിക്കുന്നതില്‍ അദ്ദേഹം അന്യാദൃശമായ പാടവം പ്രകടിപ്പിച്ചു.പത്രപ്രവര്‍ത്തനരംഗത്തെ പുതുതലമുറയ്ക്ക് ഗുരുസ്ഥാനീയനായ അരവിന്ദാക്ഷന്റെ മരണം മാധ്യമ മേഖലയ്ക്ക് വലിയ നഷ്ടമാണ്.

Leave a Reply

Your email address will not be published. Required fields are marked *