രണ്ടാം വന്ദേ ഭാരത് ട്രെയിനുകൾ ട്രാക്കിൽ;പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാ​ഗ് ഓഫ് ചെയ്തു….

ന്യൂഡൽഹി: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഫ്ലാ​ഗ് ഓഫ് ചെയ്തു.കേരളത്തിലേത് അടക്കം രാജ്യത്തിൻെറ വിവിധ ഭാ​​ഗങ്ങളിൽ സർവീസ് നടത്തുന്ന ഒൻപത് വന്ദേഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്തത്.കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് സംബന്ധിച്ചു.രാജ്യത്ത് എല്ലായിടത്തേക്കും വന്ദേഭാരത് ട്രെയിനുകൾ എത്തുമെന്ന് പ്രധാനമന്ത്രി ഉദ്ഘാടന പ്രസം​ഗത്തിൽ പറഞ്ഞു.

രാജ്യത്ത് ടൂറിസം വളർച്ചയ്ക്ക് വന്ദേഭാരത് വഴിയൊരുക്കുന്നു.യാത്രാ കണക്ടിവിറ്റിയുടെ കാര്യത്തിൽ മികച്ച മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.തിരുവനന്തപുരം-കാസർകോട് റൂട്ടിൽ ആലപ്പുഴ വഴിയാണ് സർവീസ് നടത്തുക.രണ്ടാം വന്ദേ ഭാരത് ട്രെയിനിൽ റിസർവേഷൻ തുടങ്ങി.തിരുവനന്തപുരം-കാസർകോട് 26 മുതലും തിരിച്ച് 27 മുതലുമാണ് സർവീസ്.

കാസർകോട് നിന്നും ക്ഷണിക്കപ്പെട്ട അതിഥികളുമായാണ് ആദ്യ യാത്ര.എട്ടു കോച്ചുകളാണ് ട്രെയിനുളളത്.ആദ്യ വന്ദേ ഭാരത് വെളള നിറത്തിലുളളതാണെങ്കിൽ രണ്ടാം വന്ദേ ഭാരത് കാവി നിറത്തിലുളളതാണ്.അകത്ത് സീറ്റുകളുടെ നിറത്തിലും വ്യത്യാസമുണ്ട്.നീല നിറമാണ് പുതിയ വന്ദേഭാരത് ട്രെയിനിൻെറ സീറ്റുകളുടേത്.നേരത്തെ നിശ്ചയിച്ചതിന് പുറമേ,തിരൂരിലും രണ്ടാം വന്ദേഭാരതിന് പുതുതായി ​സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *