പെരുമഴയത്ത് ഉപജില്ലാ കായിക മേള;കേസെടുത്ത് ബാലാവകാശ കമ്മീഷൻ;മീറ്റ് നിര്‍ത്തി വയ്ക്കാൻ നിര്‍ദ്ദേശം….

തിരുവനന്തപുരം: പെരുമഴയത്ത് ഉപജില്ലാ കായിക മേള നടത്തിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ.സ്കൂള്‍ മീറ്റ് നിര്‍ത്തി വയ്ക്കാൻ കമ്മീഷന്റെ നിര്‍ദ്ദേശം.ഇന്നലെയാണ് കാട്ടാക്കട ഉപജില്ലാ മേള പെരുമഴയിലും നടത്തിയത്.ഇന്നും മത്സരങ്ങളുണ്ടായിരുന്നു.

ജില്ലയില്‍ ഇന്നലെ ഓറഞ്ച് അലര്‍ട്ടായിരുന്നു.എന്നാല്‍ ഇതു വകവയ്ക്കാതെയാണ് മീറ്റ് നടത്തിയത്.സംഭവം വാര്‍ത്തയായെങ്കിലും മീറ്റ് മാറ്റാൻ അധികൃതര്‍ തയ്യാറായില്ല.സംഭവത്തിൽ അധികൃതര്‍ പറയുന്ന ന്യായീകരണം മത്സരം മാറ്റി വച്ചാല്‍ ഗ്രൗണ്ട് കിട്ടില്ല എന്നതാണ്.വെള്ളം നിറഞ്ഞ ട്രാക്കിലൂടെയാണ് കുട്ടികള്‍ ഓട്ടമടക്കമുള്ള മത്സരത്തില്‍ പങ്കെടുത്തത്.

200നു മുകളില്‍ കുട്ടികള്‍ മത്സരിക്കാനെത്തിയിരുന്നു.ഇന്നലെ രാവിലെ മുതല്‍ കനത്ത മഴയായിരുന്നു.അധികൃതർ ഇതൊന്നും പരിഗണിക്കുകയോ മത്സരം മാറ്റി വയ്ക്കാൻ തീരുമാനം എടുക്കുകയോ ചെയ്തില്ല.പിന്നാലെയാണ് ബാലാവകാശ കമ്മീഷൻ രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *