ചന്ദനമരങ്ങൾ മുറിച്ചു കടത്തിയവർക്കെതിരെ കേസെടുത്ത് വടകര പൊലീസ്….

വടകര: ചന്ദനമരങ്ങൾ മുറിച്ചു കടത്തിയതിന് കേസെടുത്ത് പൊലീസ്.കോഴിക്കോട് വടകര വില്ല്യാപ്പളളിയിൽ ചന്ദനമരങ്ങൾ മുറിച്ചു കടത്തിയവർക്കെതിരെ കേസെടുത്ത് വടകര പൊലീസ്.യത്തീംഖാന അധികൃതർ നൽകിയ പരാതിയിലാണ് വടകര പൊലീസ് കേസെടുത്തത്.കഴിഞ്ഞ ദിവസമാണ് പന്ത്രണ്ട് ചന്ദനമരങ്ങൾ മുറിച്ചു കടത്തിയത്.ഇതിനെതിരെ വനംവകുപ്പിൻെറ ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു.കഴിഞ്ഞ മൂന്ന് മാസത്തിനിടെ മുറിച്ചുകടത്തിയത് മുപ്പത് ചന്ദനമരങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *