യുവമോർച്ച പ്രവർത്തകരുടെ മാർച്ചിൽ സംഘർഷം; തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ ദേവസ്വം ​ബോർഡ് യോ​ഗം ചേർന്നു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ യുവമോർച്ച പ്രവർത്തകരുടെ മാർച്ച്.ശബരിമല തീർത്ഥാടകരുടെ പ്രശ്നത്തിൽ പ്രതിഷേധിച്ചാണ് യുവമോർച്ച പ്രവർത്തകർ മാർച്ച് നടത്തിയത്.സെക്രട്ടേറിയറ്റിന് മുന്നിലെ ബാരിക്കേഡിന് മുകളിൽ കയറി പ്രവർത്തകർ നടത്തിയ പ്രതിഷേധം ഒടുവിൽ പൊലീസും പ്രവർത്തകരും തമ്മിലുളള സംഘർഷത്തിലെത്തി.

സംഘർഷം രൂക്ഷമായതോടെ പ്രതിഷേധകർക്ക് നേരെ പൊലീസ് അഞ്ച് തവണ ജലപീരങ്കി പ്രയോ​ഗിച്ചു.സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷം കനക്കുകയാണ്.പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചിട്ടും പിരിഞ്ഞു പോകാതെ പ്രതിഷേധം തുടർന്ന പ്രവർത്തകരെ ഒടുവിൽ പൊലീസ് മടക്കി അയച്ചു.​

ശബരിമലയിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി ചേർന്ന ദേവസ്വം ​ബോർഡ് യോ​ഗത്തിൽ മുതിർന്ന ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചു.നിലവിൽ ​ശബരിമലയിലെ തീർത്ഥാടകത്തിരക്ക് നിയന്ത്രണ വിധേയമാകുന്നു.കഴിഞ്ഞ രണ്ട് ​ദിവസം അനുഭവപ്പെട്ട തിരക്ക് ഇന്ന് ശബരിമലയിൽ ഇല്ല.നിലയ്ക്കൽ – പമ്പ കെ.എസ്.ആർ.ടി.സി സർവീസ് സാധാരണ നിലയിലേക്ക്.

Leave a Reply

Your email address will not be published. Required fields are marked *