തന്നെ കുടുക്കിയതെന്ന് റോബിൻ;കഞ്ചാവ് അടങ്ങിയ ബാഗ് വീട്ടില്‍ കൊണ്ടു വച്ചത് സുഹൃത്ത്;ബാഗിനുള്ളില്‍ കഞ്ചാവാണെന്ന് അറിയില്ലായിരുന്നു…

കോട്ടയം: കഞ്ചാവ് കേസില്‍ തന്നെ കുടുക്കിയതാണെന്ന് റോബിൻ മാധ്യമങ്ങളോട്.തന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത കഞ്ചാവ് സുഹൃത്തായ അനന്തു പ്രസന്നൻ്റെതാണ് എന്ന് റോബിൻ പൊലീസിനോട് പറഞ്ഞു.ബാഗിനുള്ളില്‍ കഞ്ചാവാണെന്ന് അറിയില്ലായിരുന്നുവെന്നും റോബിന്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു.സുഹൃത്ത് കടുവാക്കളം പൂവന്തുരുത്തുകാരനാണെന്നും അയാള്‍ ഒളിവിലാണ് ഇപ്പോള്‍ എവിടെയുണ്ടെന്ന് അറിയില്ലെന്നും റോബിന്‍ പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടതിനെ തുടർന്ന് റോബിനെ ഇന്നലെ തമിഴ്നാട്ടിൽ നിന്ന് പോലീസ് സംഘം പിടികൂടുകയായിരുന്നു.തെങ്കാശിയിലെ ഒരു കോളനിയിലാണ് റോബിൻ ഒളിവില്‍ താമസിച്ചിരുന്നത്.ഇന്ന് രാവിലെ ഗാന്ധി നഗർ പോലീസ് സ്റ്റേഷനിൽ എത്തിച്ച ഇയാളെ പോലീസ് ചോദ്യം ചെയ്യുകയും, പിന്നാലെ ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന കുമാരനല്ലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയും ആയിരുന്നു.

കോട്ടയം കുമരനെല്ലൂരിലുള്ള ഡോഗ്ഹൗസില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് റോബിന്‍ ഇക്കാര്യം എല്ലാം മാധ്യമങ്ങളോട് പറഞ്ഞത്.റോബിൻെറ പിതാവിനെ ചോദ്യം ചെയ്തിലൂടെയാണ് റോബിന്‍ എവിടെയാണെന്നുള്ള വിവരം പൊലീസിന് കിട്ടിയത്.കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നാല് സംഘമായി തിരിഞ്ഞായിരുന്നു അന്വേഷണം നടത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *