വാങ്കെഡെയില്‍ ചരിത്രം കുറിച്ച് കോലി;ഏകദിന ക്രിക്കറ്റിൽ 50 സെഞ്ചുറി പൂർത്തിയാക്കുന്ന ആദ്യ താരം

ലോകകപ്പിലെ സെമിയില്‍ പുതുചരിത്രം കുറിച്ച് ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലി.ന്യസിലന്‍ഡിനെതിരായ മത്സരത്തില്‍ ശതകം നേടി സെഞ്ചുറികളില്‍ അര്‍ധ സെഞ്ചുറി കുറിച്ചാണ് കോലി ചരിത്രം രചിച്ചത്.ഇതോടെ 49 ഏകദിന സെഞ്ചുറികള്‍ നേടിയിട്ടുള്ള സച്ചിന്റെ റേക്കോഡും കോലി മറികടന്നു.സെഞ്ചുറി തികച്ച കോലിയെ ഗാലറിയില്‍ എഴുന്നേറ്റുനിന്ന് കയ്യടിച്ചാണ് സച്ചിന്‍ അഭിനന്ദിച്ചത്.

സച്ചിനെ സാക്ഷിനിര്‍ത്തി അദ്ദേഹത്തിന്റെ ഹോം ഗ്രൗണ്ടായ വാങ്കെഡെയില്‍ ചരിത്രം രചിക്കാനായത് കോലിയുടെ നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു.ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളില്‍ ഒരു അര്‍ധ സെഞ്ചുറിപോലും നേടിയിട്ടില്ലെന്ന വിമര്‍ശനത്തിന് കൂടിയാണ് വാങ്കഡെയിലെ നൂറിലൂടെ കോലി മറുപടി നല്‍കിയത്.106 പന്തിലാണ് കോലി മൂന്നക്കത്തിലെത്തിയത്.മത്സരത്തില്‍ 117 റണ്‍സെടുത്ത് പുറത്തായ കോലി ഒമ്പത് ഫോറുകളും രണ്ട് സിക്‌സും പറത്തി.

ഈ ലോകപ്പില്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഗ്രൂപ്പ് പോരാട്ടത്തിലായിരുന്നു സെഞ്ചുറികളുടെ എണ്ണത്തില്‍ കോലി ക്രിക്കറ്റ് ദൈവനത്തിന് ഒപ്പമെത്തിയത്.നേരത്തേ ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കും എതിരെ സെഞ്ചുറി നേടിയ കോലിയുടെ ഈ ലോകകപ്പിലെ മൂന്നാമത്ത ശതകമാണിത്.ഒരു ലോകകപ്പില്‍ ഏറ്റവും അധികം റണ്‍സ് നേടുന്ന താരമെന്ന സച്ചിന്റെ മറ്റൊരു റെക്കോഡും ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ കോലി തകര്‍ത്തു. 673 റണ്‍സ് എന്ന സച്ചിന്റെ നേട്ടമാണ് പഴങ്കഥയായത്.

Leave a Reply

Your email address will not be published. Required fields are marked *