പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ മലബാർ ഉലയുമോ?

    കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളെല്ലാം സൂക്ഷ്മതയോടെയാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തെ കാണുന്നത്. ഇതിന് കാരണം ഓളപ്പരപ്പിലെ ഇളക്കങ്ങളില്‍, തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലുള്ള മലബാറിന്റെ ന്യൂനപക്ഷ മനസ്സിന്റെ ചലനങ്ങളാണ്.

നിരോധിക്കപ്പെട്ടാല്‍ വീണ്ടും വേഷപ്പകര്‍ച്ച നടത്തി പഴയസ്വാധീനത്തിലേയ്ക്ക് പടരാനുള്ള ശേഷി പോപ്പുലര്‍ ഫ്രണ്ടിന്റെ ചരിത്രത്തിന്റെ വേരാഴം വരെ നീണ്ടെത്തുന്നുണ്ട്. പണ്ടത്തേത് പോലെയല്ല ഇപ്പോള്‍. ഇന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വാധീനം ഓളപ്പരപ്പിലെ മഞ്ഞുപോലെയാണ്. അത് കണ്ണെത്താത്ത ദൂരത്തില്‍ എവിടെവരെ നീണ്ടെത്തിയിരിക്കുന്നു എന്നത് വ്യക്തമല്ല. അത് ഇവിടുത്തെ മുഖ്യധാരാ രാഷ്ട്രീയ നേതൃത്വങ്ങളെ പോലും ആശങ്കപ്പെടുത്തുന്ന യാഥാര്‍ത്ഥ്യമാണ്. ഇപ്പോള്‍ നിരോധിച്ചിരിക്കുന്നത്,  ഉണര്‍ന്നിരിക്കുന്ന സജീവമായ സംഘടനയെയാണ്. ഉറങ്ങുന്ന ഒരു സംഘടനയുടെ കണ്ണികളും പോപ്പുലര്‍ ഫ്രണ്ടിനെ പിന്‍പറ്റുന്നുണ്ടെന്ന് ഇവിടുത്തെ മുഖ്യധാരാ രാഷ്ട്രീയനേതൃത്വങ്ങള്‍ക്കെങ്കിലും വ്യക്തതയുണ്ട്. അതിനാല്‍ തന്നെ പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന്റെ ചെയിന്‍ റിയാക്ഷന്‍ ഏതുനിലയിലാവും കേരളത്തിലെ വോട്ടുബാങ്ക് രാഷ്ട്രീയത്തെ സ്വാധീനിക്കുക എന്നതില്‍ ഇവര്‍ക്ക് ആശങ്കയും കാണും. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ ആശയവ്യക്തതയോടെ ഒരു നിലപാട് പറയാന്‍ മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ക്ക് ആശങ്കയുണ്ടെന്ന് വേണം കാണാന്‍. സീതാറാം യെച്ചൂരി മാത്രമായിരുന്നു ഇതിന് അപവാദം. അത് അദ്ദേഹം കേരളത്തില്‍ ഉണ്ടായിരുന്നതിനാല്‍ സി.പി.എമ്മിന്റെ ഔദ്യോഗിക നിലപാടുമായി മാറി. കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളെല്ലാം സൂക്ഷ്മതയോടെയാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തെ കാണുന്നത്. ഇതിന് കാരണം ഓളപ്പരപ്പിലെ ഇളക്കങ്ങളില്‍, തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലുള്ള മലബാറിന്റെ ന്യൂനപക്ഷ മനസ്സിന്റെ ചലനങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *