പോപ്പുലർ ഫ്രണ്ടും എ.എം.ആരിഫും തമ്മിലെന്ത്?

    പോപ്പുലർ ഫ്രണ്ടിനെതിരെ മാത്രം നടപടിയെടുത്താൽ സർക്കാരിൻ്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടും. ആർ.എസ്.എസും തീവ്രവാദ പ്രവർത്തനം നടത്തുന്നുണ്ട്. അവർക്കെതിരെയും നടപടി വേണം.

മതവിശ്വാസിയാണെന്ന് തുറന്നു പറയാൻ മടിച്ചിട്ടില്ലാത്ത സിപിഎമ്മുകാരനാണ് താനെന്ന് എ.എം.ആരിഫ് എംപി. എല്ലാ വെള്ളിയാഴ്ചയും പള്ളിയിലെ നിസ്കാരം മുടക്കില്ല. അഞ്ച് നേരം നിസ്കരിക്കാത്തത് സമയം കിട്ടാത്തതുകൊണ്ട്. നോമ്പ് പിടിക്കുന്നതിൽ ഇതുവരെ വീഴ്ച വരുത്തിയിട്ടില്ലെന്നും ആരിഫ് തുറന്നു പറയുന്നു. എസ്ആർപി മാത്രമല്ല ആർഎസ്എസ് ശാഖയിൽ പോയിട്ടുള്ളത്. ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന കെ.കെ.കുമാരൻ സാർ ശാഖയിൽ പോയിരുന്നു. പോപ്പുലർ ഫ്രണ്ടിനെതിരെ മാത്രം നടപടിയെടുത്ത കേന്ദ്ര സർക്കാരിൻ്റെ ഉദ്ദേശശുദ്ധിയെ സംശയിക്കണം. തീവ്രവാദ പ്രവർത്തനം നടത്തുന്ന ആർഎസ്എസിനെതിരെ കൂടി നടപടി വേണമെന്നും ആരിഫ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *