ഒന്നല്ല; ഒന്നിലധികം ഈരാറ്റുപേട്ടകൾ

    കേരളത്തിൽ പോപ്പുലർ ഫ്രണ്ടിൻ്റെ ശക്തികേന്ദ്രങ്ങളായി ഉയർത്തിക്കാട്ടുന്ന പേരുകളിൽ ഒന്ന് മാത്രമാണ് ഈരാറ്റുപേട്ട. ഓരോ ജില്ലയിലുമുണ്ട് ഇപ്രകാരം ഒന്നിലധികം ഈരാറ്റുപേട്ടകൾ. മാസങ്ങളായി ഈ കേന്ദ്രങ്ങൾ എൻഐഎയുടെ നിരീക്ഷണത്തിന് കീഴിലാണ്. ഇവിടങ്ങളിൽ ഇലയനങ്ങിയാൽ ഡൽഹിയിൽ അറിയാം. ഏതാണ് ഓരോ ജില്ലയിലെയും ആ ഈരാറ്റുപേട്ടകൾ?

അവിലും മലരും വാങ്ങിച്ച് വീട്ടില്‍ കരുതി വെച്ചോളൂ, കുന്തിരിക്കം വാങ്ങിച്ച് വീട്ടില്‍ കരുതി വെച്ചോളൂ. വരുന്നുണ്ടെടാ വരുന്നുണ്ടെടാ നിന്റെയൊക്കെ കാലന്മാര്‍ എന്ന് വിളിച്ചു പറഞ്ഞ കുട്ടിയോടല്ല, ആ മുദ്രാവാക്യം പറഞ്ഞ് പഠിപ്പിച്ച പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളോട് അമിത് ഷായുടെ ആഭ്യന്തര മന്ത്രാലയം ഇപ്പോള്‍ തിരിച്ച് പറയുകയാണ്, വരുന്നുണ്ട് നിന്റെയൊക്കെ കാലന്മാര്‍.

ആ വരവാണ് സെപ്തംബര്‍ 22 വെളുപ്പിന് 3 മണിക്ക് പലരുടെയും വീട്ടുപടിക്കല്‍ കണ്ടത്. പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളി പ്രസംഗത്തില്‍ പതിവായി കേള്‍ക്കുന്ന ഒരു വാചകമുണ്ട്. RSS മണ്ഡല്‍ കാര്യവാഹിന്റെ വീടറിയാം, ഭാര്യവീടറിയാം, വീട്ടിലേക്കുള്ള വഴിയറിയാം എന്ന്. അറിഞ്ഞില്ലേലും പ്രസംഗത്തിലിത് പറയും. കാരണം അതൊരു ഭീഷണിയാണ്. അടങ്ങിയൊതുങ്ങി ജീവിച്ചില്ലേല്‍ അരിഞ്ഞ് തള്ളുമെന്ന ഭീഷണി. വീടറിയാം, വഴിയറിയാം, പക്ഷെ അത് എന്‍ഐഎക്കാണ്. ഈരാറ്റുപേട്ടയിലും മലപ്പുറത്തും ചാവക്കാടുമുള്ള ഓരോ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെയും വീടും വീട്ടിലേക്കുള്ള ഊടുവഴി പോലും ഡല്‍ഹിയിലിരുന്ന് എന്‍ഐഎ കാണുന്നുണ്ട്. ഇപ്പുറത്ത് ഒരാള്‍ ഇല്ലാതായാല്‍ ഒരു രാവ് ഇരുട്ടിവെളുക്കും മുമ്പ് അപ്പുറത്ത് ഉന്നതനായ മറ്റൊരാളെ മക്കളുടെ കണ്‍മുന്നിലിട്ട് വെട്ടിക്കൊല്ലാനുള്ള അതിവേഗ മാരക പദ്ധതി തയ്യാറാക്കാനുള്ള ദ്രുത കര്‍മ്മശേഷിയും നെറ്റ് വര്‍ക്ക് സംവിധാനവും പോപ്പുലര്‍ ഫ്രണ്ടിനുണ്ട്. ആലപ്പുഴയില്‍ അവരത് തെളിയിച്ചതാണ്. എന്നാല്‍ അപായകരമായ ആ ഇന്റലിജന്‍സ് സംവിധാനം പോലും അമിത് ഷാക്ക് മുന്നില്‍ മുട്ടുകുത്തി. പുലര്‍ച്ചെക്ക് വീടു വളഞ്ഞ് പിടികൂടാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ അതിസൂക്ഷ്മ കൗശലത്തെ മുന്‍കൂട്ടി കണ്ടറിഞ്ഞ് പ്രതിരോധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഒരു ബുദ്ധികേന്ദ്രത്തിനും ആയില്ല. എന്തുകൊണ്ട്?

 

Leave a Reply

Your email address will not be published. Required fields are marked *