ഇന്‍ഷുറന്‍സ് ഇല്ല;പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറിയ പൊലീസ് ജീപ്പ് ഇനി എ ആര്‍ ക്യാമ്ബിലേത്….

കണ്ണൂര്‍: ദേശീയ പാതയിലെ കാള്‍ടെക്‌സ് ജംഗ്ഷനില്‍ പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറിയ പൊലീസ് ജീപ്പ് കണ്ണൂര്‍ എ ആര്‍ ക്യാമ്ബിലേത്.ഇന്നു രാവിലെ 7.45 നായിരുന്നു സംഭവം.ജീപ്പിന് ഇന്‍ഷുറന്‍സ് ഇല്ല എന്നാണ് ഇപ്പോൾ അറിയുന്ന വിവരം.കൂടാതെ ജീപ്പ് തുരുമ്ബുപിടിച്ച നിലയിലായിരുന്നു.

അപകടത്തില്‍പ്പെട്ടപ്പോള്‍ തന്നെ ജീപ്പില്‍ ഉണ്ടായിരുന്നവര്‍ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതായി പമ്ബ് ജീവനക്കാര്‍ പറയുന്നു.ജീപ്പില്‍ ഉണ്ടായിരുന്ന രണ്ടുപേരും യൂണിഫോം ധരിച്ചിരുന്നില്ലെന്നും പമ്ബ് ജീവനക്കാര്‍ പറയുന്നു.സംഭവം അന്വേഷിക്കുമെന്നും വാഹനത്തിന് എന്തെങ്കിലും തകരാര്‍ ഉണ്ടായിരുന്നോ എന്നടക്കം പരിശോധിക്കുമെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

റോഡിലെ ബാരിക്കേഡ് തകര്‍ത്ത ശേഷമാണ് നിയന്ത്രണം വിട്ട ജീപ്പ് പെട്രോള്‍ പമ്ബിലേക്ക് ഇടിച്ചുകയറിയത്. ഈസമയത്ത് ഇന്ധനം നിറയ്ക്കുകയായിരുന്ന കാറിലാണ് ജീപ്പ് ഇടിച്ചത്.ഇടിയുടെ ആഘാതത്തില്‍ മുന്നോട്ടുനീങ്ങിയ കാര്‍ ഇന്ധനമടിക്കുന്ന യന്ത്രം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്.കാറില്‍ ഉണ്ടായിരുന്ന ആര്‍ക്കും പരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *