മുഖ്യമന്ത്രിക്ക് ഏഴാം ക്ലാസുകാരന്റെ വധഭീഷണി

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ഏഴാം ക്ലാസുകാരന്റെ വധഭീഷണി.ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് പൊലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണി മുഴക്കി കോള്‍ വന്നത്.മുഖ്യമന്ത്രിയെ വധിക്കുമെന്ന ഭീഷണിക്ക് പുറമേ കോളിലൂടെ അസഭ്യവര്‍ഷവും നടത്തി.കോള്‍ വന്നതിന് പിന്നാലെ മ്യൂസിയം പൊലീസ് നടത്തിയ അന്വേഷണത്തിൽ ഭീഷണിക്ക് പിന്നിൽ ഏഴാം ക്ലാസുകാരനാണെന്ന് കണ്ടെത്തി.എറണാകുളം സ്വദേശിയായ പന്ത്രണ്ടുകാരനാണ് വധഭീഷണി മുഴക്കി ഫോണ്‍ ചെയ്തത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയാണ് ഫോണ്‍ വിളിച്ചതെന്ന് പൊലീസ് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *