നീയൊക്കെ തെണ്ടാന്‍ പോ; മാധ്യമങ്ങളോട് കയർത്ത് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്….

തിരുവനന്തപുരം: യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തനെ പൊലീസ് തടഞ്ഞു.മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ആണെന്ന് മാധ്യമപ്രവര്‍ത്തകര്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ദത്തനെ സെക്രട്ടേറിയറ്റിന് അകത്തേക്ക് കടത്തിവിട്ടത്.സംഭവത്തില്‍ ദത്തൻെറ പ്രതികരണം തേടിയപ്പോള്‍ മാധ്യമങ്ങളോട് തട്ടിക്കയറുകയായിരുന്നു.

ഒരു പണിയുമില്ലേടാ നിനക്കൊക്കെ, നീയൊക്കെ തെണ്ടാന്‍ പോ എന്നായിരുന്നു ദത്തന്റെ പ്രതികരണം.ഞങ്ങളുടെ പണിയാണ് ഇതെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ മറുപടി.യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധത്തെ തുടർന്ന് ഗേറ്റുകള്‍ക്ക് മുന്നില്‍ പൊലീസ് കൂറ്റന്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു.ഇതുവഴി ആരെയും കയറ്റിവിടില്ലെന്നാണ് പൊലീസ് അറിയിച്ചിരുന്നത്.

ജീവനക്കാര്‍ കൂട്ടമായി വന്നതോടെ ബാരിക്കേഡിന്റെ ഒരു ഭാഗം നീക്കി ജീവനക്കാരെ കടത്തിവിടുകയായിരുന്നു.ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എത്തിയത്.ജീവനക്കാരുടെ കൂട്ടത്തില്‍ പെട്ടുപോയ ദത്തനെ മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് പൊലീസ് ഇയാളെ സെക്രട്ടേറിയറ്റിന് ഉള്ളിലേക്ക് കടത്തി വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *