പത്തനംതിട്ടയില്‍ മതപരമായ പരിപാടികള്‍ക്ക് അനുമതി നിർബന്ധം;എസ്പി വി അജിത്ത്

പത്തനംതിട്ട: പത്തനംതിട്ടയില്‍ മതപരമായ പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ പൊലീസിനെ മുന്‍കൂട്ടി അറിയിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി വി അജിത്ത്.കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിൻെറ ഭാ​ഗമായി പത്തനംതിട്ടയില്‍ മതപരമായ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് മുൻപ് പൊലീസിനെ അറിയിക്കണമെന്ന് എസ്പി വി അജിത്തിന്റെ നിര്‍ദേശം.പൊലീസിന്റെ അറിവോ അനുമതിയോ ഇല്ലാതെ ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ചാൽ സംഘാടകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.രാവിലെ 10 ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് യോഗം.യോഗത്തിൽ എല്ലാ പാര്‍ട്ടി പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട്.യോഗത്തിന് ശേഷം സര്‍വകക്ഷി വാര്‍ത്താസമ്മേളനവും നടത്തും.

Leave a Reply

Your email address will not be published. Required fields are marked *