പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു;ഒളിവിൽ പോയ പ്രതിയെ അതിസാഹസികമായി പോലീസ് പിടികൂടി….

പത്തനംതിട്ട: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് സൗ​ഹൃദം സ്ഥാപിച്ച ശേഷം പിന്നീട് പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറ​സ്റ്റിൽ.കുളത്തൂപുഴ കണ്ടൻചിറ സനൽ ആണ് അറ​സ്റ്റിലായത്.പെൺകുട്ടി പോലീസിൽ പരാതിപ്പെട്ടത് അറിഞ്ഞ പ്രതി ഉൾവനത്തിൽ ഒളിവിൽ കഴിയുകയായിരുന്നു.ഇയാളെ പോലീസ് അതിസാഹസികമായാണ് കീഴടക്കിയത്.

രണ്ട് വർഷമായി പ്രതി പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി പോലീസിൽ മൊഴി നൽകി.രണ്ട് വർഷം മുൻപാണ് ഫെയ്സ്ബുക്കിലൂടെ പെൺകുട്ടി ഇയാളെ പരിചയപ്പെടുന്നത്.ശേഷം പ്രതി പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു.

പിന്നീട് ഇയാൾ പീഡന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പെൺകുട്ടിയെ വിവിധയിടങ്ങളിലെത്തിച്ച് നിരന്തരം പീഡിപ്പിക്കുകയായിരുന്നു.പെൺകുട്ടിയുടെ സ്വർണ്ണവും പണവും പ്രതി തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.എതിർത്തപ്പോൾ സ്വകാര്യ ദൃശ്യങ്ങൾ ഇൻ​സ്റ്റ​ഗ്രാമിലൂടെ പ്രചരിപ്പിച്ചു.ഇതോടെയാണ് പെൺകുട്ടി പോലീസിൽ പരാതി നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *